ബെംഗളൂരു :സംസ്ഥാനത്ത്സമൂഹ വ്യാപനം ഉണ്ടെന്ന് സമ്മതിച്ച്കർണാടക മന്ത്രി ജെ. സി. മധുസ്വാമി രംഗത്ത്. സാമൂഹിക വ്യാപനമുണ്ടാവുന്നതിൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ ആശങ്കയിലാണെന്നും അദ്ദേഹംപറഞ്ഞു. നിലവിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുംകുരു ജില്ലയുടെ ചുമതല വഹിക്കുന്നയാളാണ് മധുസ്വാമി. "സമ്പർക്കത്തെ തുടർന്ന രോഗം ബാധിച്ച്തുംകുരു കോവിഡ് ആശുപത്രിയിൽ പ്രവേശിച്ച എട്ട് പേരുടെ നില ഗുരുതരമാണ്. അവരുടെ ജീവൻ നിലനിർത്താമെന്നതിന് ഒരുറപ്പുംനിലവിൽ പറയാനാവില്ല. സാമൂഹിക വ്യാപനം ഉണ്ടാകുന്നുണ്ട്എന്നാണ് ഞങ്ങളിപ്പോൾഭയപ്പെടുന്നത്", മധുസ്വാമി പറഞ്ഞു. രോഗവ്യാപനം തടയാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലെത്തി നിൽക്കുകയാണ്. കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്നാണ് ഇപ്പോൾ തോന്നുന്നതെന്നും മധുസ്വാമി പറഞ്ഞു മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ഉപമുഖ്യമന്ത്രി സി എം അശ്വത് നാരായൺ എന്നിവർ സമൂഹവ്യാപനം ഇല്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധുസ്വാമിയുടെ പ്രസ്താവന പുറത്ത് വന്നത്. 1843 പുതിയ കേസുകളാണ് കർണാടകയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 25000 കടന്നു. 401 പേരാണ് കർണാടകയിൽ മാത്രമായി കോവിഡ് ബാധിച്ച് മരിച്ചത്. content highlights : Theres community transmission of coronavirus in the state, says Karnataka minister
from mathrubhumi.latestnews.rssfeed https://ift.tt/3dZwiVW
via
IFTTT