ന്യൂഡൽഹി: രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം ഏഴുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 467 പേർ മരിച്ചു. രാജ്യത്തെ ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 7,19,665 ആയിട്ടുണ്ട്. ഇതിൽ 2,59,557 എണ്ണം സജീവ കേസുകളാണ്. 4,39,948 പേർ രോഗമുക്തി നേടിയതായും 20,160 പേർക്ക് ഇതിനോടകം ജീവൻ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. Indias COVID19 case tally crosses 7 lakh mark with 22,252 new cases & 467 deaths in the last 24 hours. Total positive cases stand at 7,19,665 including 2,59,557 active cases, 4,39,948 cured/discharged/migrated 20,160 deaths: Ministry of Health pic.twitter.com/IDI8t4VhnH — ANI (@ANI) July 7, 2020 രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഹാരാഷ്ട്രയിൽ ഇതുവരെ 2,11,987 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 9026 പേർ മരിച്ചു. 87,699 ആക്ടീവ് കേസുകളുണ്ട് സംസ്ഥാനത്ത്. 1,15,262 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുമുണ്ട്. തമിഴ്നാടും ഡൽഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,14,978 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 66,571 പേർ രോഗമുക്തി നേടിയപ്പോൾ 46,836 സജീവ കേസുകളും സംസ്ഥാനത്തുണ്ട്. തമിഴ്നാട്ടിൽ ഇതുവരെ 1,571 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഡൽഹിയിൽ 1,00,823 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 72,088 പേർ രോഗമുക്തി നേടി. 25,620 സജീവ കേസുകളുണ്ട്. ഇതുവരെ 3,115 പേർക്കാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. content highlights: covid-19 india update
from mathrubhumi.latestnews.rssfeed https://ift.tt/31SeKIM
via
IFTTT