Breaking

Tuesday, July 14, 2020

14കാരിയെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണം പീഡനം മൂലമെന്ന് കുടുംബം

ന്യൂഡൽഹി: നോയിഡയിലെ ബോർഡിങ്ങ് സ്കൂളിൽ കഴിഞ്ഞ ദിവസം 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി കുടുംബം. പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതാണെന്നും അനുവാദമില്ലാതെ മൃതദേഹം സംസ്ക്കരിച്ചുവെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. സ്കൂൾ മാനേജ്മെന്റിനെതിരെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണം ഉയർത്തിയത്. സെക്ടർ 115ലെ സ്കൂളിൽജൂലൈ മൂന്നിനാണ് സംഭവം. എന്നാൽകഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്.ഹരിയാണയിലെ മഹേന്ദ്രഗാർഹ് സ്വദേശിയാണ് പെൺകുട്ടി. പരാതിയൊന്നും ലഭിക്കാത്തതിനാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽസംഭവത്തിൽനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുബംമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്കത്തയച്ചിട്ടുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയാണെന്നും പെൺകുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറപ്പ് ലഭിച്ചിട്ടുണ്ടെന്നും പെൺകുട്ടിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് ഉടൻ അന്വേഷണം നടത്തുമെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. തങ്ങൾക്ക് മൂന്ന് കുട്ടികൾ ആണുള്ളതെന്നും ഇതിൽ രണ്ട് പെൺകുട്ടികൾ സെക്ടർ 115ലെ സ്കൂളിലും സഹോദരൻ മറ്റൊരു സ്കൂളിലാണെന്നും കുടുംബം പറയുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് പോയ കുട്ടികൾ ജൂൺ 18നാണ് പിന്നീട് സ്കൂളിലേക്ക് മടങ്ങുന്നത്. ജൂലൈ മൂന്നിന് ഉടനെ സ്കൂളിലെത്തണമെന്നാവശ്യപ്പെട്ട് ഫോൺ സന്ദേശം ലഭിച്ചുവെന്നും ഇതേ തുടർന്ന് തങ്ങൾ ഉടനെ സ്കൂളിലെത്തിയപ്പോൾ മകളുടെ മൃതദേഹം കാണിച്ചുവെന്നും ഈ സമയം ഫോണുകൾ ബലമായി പിടിച്ചുവാങ്ങുകയും മകളുടെ മൃതദേഹം സംസ്കരിക്കാനായി ബലമായി ചില പേപ്പറിൽ ഒപ്പിടുവിച്ചെന്നും പെൺകുട്ടിയുടെ മതാപിതാക്കൾ ആരോപിച്ചു. Content Highlight: girl, found dead In noida school. parents allege rape, murder


from mathrubhumi.latestnews.rssfeed https://ift.tt/3eqbszf
via IFTTT