Breaking

Monday, July 6, 2020

ഒടുവില്‍ സമനിലപ്പൂട്ട് പൊട്ടിച്ച് ബാഴ്‌സ; വിയ്യാറയലിനെതിരേ വമ്പന്‍ ജയം

മാഡ്രിഡ്: തുടർച്ചയായ രണ്ടു മത്സരങ്ങളിൽ സമനിലയിൽ കുടുങ്ങിയ ശേഷം വിജയവഴിയിൽ തിരിച്ചെത്തി ബാഴ്സലോണ. കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരേ നടന്ന മത്സരത്തിൽ ഒന്നിനെതിരേ നാലു ഗോളുകളുടെ തകർപ്പൻ ജയമാണ് കാറ്റാലൻ ക്ലബ്ബ് സ്വന്തമാക്കിയത്. ഒരു ഇടവേളയ്ക്കു ശേഷം അന്റോയ്ൻ ഗ്രീസ്മാൻ ബാഴ്സയുടെ ആദ്യ ഇലവനിൽ കളിച്ച മത്സരം കൂടിയായിരുന്നു ഇത്. ലൂയിസ് സുവാരസ്, ഗ്രീസ്മാൻ, യുവതാരം അൻസു ഫാത്തി എന്നിവരാണ് ബാഴ്സയ്ക്കായി സ്കോർ ചെയ്തത്. മൂന്നാം മിനിറ്റിൽ വിയ്യാറയൽ താരം പൗ ടോറസിന്റെ സെൽഫ് ഗോളിൽ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. 14-ാം മിനിറ്റിൽ ജെറാർഡ് മൊറീനോയിലൂടെ വിയ്യാറയൽ ഒപ്പമെത്തി. 20 മിനിറ്റിൽ സുവാരസ് ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗ്രീസ്മാനും ബാഴ്സയ്ക്കായി സ്കോർ ചെയ്തു. 87-ാം മിനിറ്റിൽ അൻസു ഫാത്തി അവരുടെ ഗോൾ പട്ടികയും തികച്ചു. സുവാരസിന്റെയും ഗ്രീസ്മാന്റെയും ഗോളിന് വഴിയൊരുക്കി മെസ്സിയും മത്സരത്തിൽ തിളങ്ങി. ജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് 73 പോയന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള അകലം നാലാക്കി കുറച്ചു. ലീഗിൽ നാലു മത്സരങ്ങൾ മാത്രമാണ് ഇരുവർക്കും ഇനി ശേഷിക്കുന്നത്. Content Highlights: La Liga Barcelona outclass Villarreal to return to winning ways after last 2 draws


from mathrubhumi.latestnews.rssfeed https://ift.tt/38tQjmp
via IFTTT