Breaking

Sunday, July 5, 2020

ഒരു കോവിഡ് മരണം കൂടി, മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മഞ്ചേരി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം മഞ്ചേരിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇന്നലെ രാത്രി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മുഹമ്മദ് മരണമടയുന്നത്. 82 വയസ്സായിരുന്നു, കഴിഞ്ഞ മാസം 29നാണ് മുഹമ്മദ് റിയാദിൽ നിന്നെത്തിയത്. വീട്ടിൽ ക്വാറന്റീനിൽ തുടരുന്നതിനിടെ ഒന്നാം തീയതിപനി ശക്തമാവുകയും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്താർബുദ ബാധിതനായ മുഹമ്മദിനെ പനി മൂർച്ചിച്ചതിനെത്തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു. പ്രായാധിക്യത്തോടൊപ്പം അർബുദം കൂടിയുള്ളതിനാൽ ആരോഗ്യ നില കൂടുതൽ വഷളായി. പരിശോധന ഫലം വന്നാലെ മൃതദേഹം വിട്ടു കൊടുക്കൂ എന്ന് ബന്ധുക്കളോട് നേരത്തെ അറിയിച്ചിരുന്നു. ഇന്ന് വന്ന ഫലത്തിലാണ്ഇയാൾ കോവിഡ് പോസിറ്റീവാണെന്ന വിവരമുള്ളത്. പ്രോട്ടോക്കോൾ പ്രകാരമുള്ള ഖബറടക്കമായിരിക്കും നടക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2YYnTxx
via IFTTT