വാഷിങ്ടൺ: അമേരിക്കയുടെ 244ാം സ്വാതന്ത്ര്യദിനത്തിൽ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "യുഎസ്സിന്റെ 244ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ആശംസയറിയിക്കുന്നു. ഈ ദിനം ആഘോഷിക്കുന്ന വേളയിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഞങ്ങൾ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു"എന്നായിരുന്നു വൈറ്റ് ഹൗസിനെ ടാഗ് ചെയ്ത് മോദി ട്വീറ്റ് ചെയ്തത്. ഇതിനുള്ള മറുപടി ട്വീറ്റിലാണ് ട്രംപ് ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. "നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു" എന്നായിരുന്നു ട്രംപിന്റെ മറുപടി ട്വീറ്റ്.
from mathrubhumi.latestnews.rssfeed https://ift.tt/3eVZn5Q
via
IFTTT