Breaking

Sunday, July 5, 2020

രാജ്യത്ത് 24 മണിക്കൂറിനിടെ 24,850 പുതിയ രോഗികള്‍; 613 മരണം

ന്യൂഡൽഹി: ആശങ്ക സൃഷ്ടിച്ച് രാജ്യത്തെ കോവിഡ്-19 ബാധിതരുടെ കണക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,850 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 613 പേർക്കാണ് ജീവൻ നഷ്ടമായത്. രാജ്യത്ത് ഇതുവരെ 6,73,165 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,44,814 എണ്ണം സജീവ കേസുകളാണെന്നും 4,09,083 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. India reports the highest single-day spike of 24,850 new COVID19 cases and 613 deaths in the last 24 hours. Positive cases stand at 6,73,165 including 2,44,814 active cases, 4,09,083 cured/discharged/migrated & 19,268 deaths: Ministry of Health & Family Welfare pic.twitter.com/I2UAKS1zlv — ANI (@ANI) July 5, 2020 ജൂലൈ നാലുവരെ 97,89,066 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 2,48,934 സാമ്പിളുകൾ പരിശോധിച്ചത് ശനിയാഴ്ചയാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,00,064 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,08,082 പേർ രോഗമുക്തി നേടി. 83,311 സജീവ കേസുകളാണുള്ളത്. 8,671 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ തമിഴ്നാടും ഡൽഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. തമിഴ്നാട്ടിൽ 1,07,001 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 60,592 പേർ രോഗമുക്തി നേടി. 44,959 സജീവ കേസുകളാണുള്ളത്. 1,450 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ഡൽഹിയിൽ 97,200 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 25,940 സജീവ കേസുകളുണ്ട്. 68,256 പേർ രോഗമുക്തി നേടി. 3,004 പേരാണ് ഡൽഹിയിൽ കോവിഡിനെ തുടർന്ന് മരിച്ചത്. content highlights: covid-19 cases india update


from mathrubhumi.latestnews.rssfeed https://ift.tt/2BGRK4N
via IFTTT