തിരുവനന്തപുരം/കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന് മുമ്പുനടന്ന സ്വർണക്കടത്ത് കേസുകളിലും ബന്ധമുള്ളതായി കസ്റ്റംസ്. തിരുവല്ലം സ്വദേശിയായ ഇയാളുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെനിന്ന്, ചില രേഖകൾ കണ്ടെത്തിയിട്ടുണ്ട്. എയർകാർഗോ വിഭാഗത്തിൽ സരിത്ത് സ്ഥിരമായി എത്തിയിരുന്നു. യു.എ.ഇ. കോൺസുലേറ്റിന് വരുന്ന പാഴ്സലുകളെല്ലാം ശേഖരിക്കാൻ എത്തിയിരുന്ന ഇയാൾ ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. മാന്യമായ പെരുമാറ്റമായതിനാൽ ഇയാളെ ഉദ്യോഗസ്ഥർ സംശയിച്ചിരുന്നില്ല. പാഴ്സൽ തടഞ്ഞപ്പോൾ മാത്രമാണ് കയർത്തു സംസാരിച്ചത്. ചോദ്യംചെയ്യലിനോട് സരിത്ത് സഹകരിക്കുന്നില്ല. ഉച്ചമുതൽ നീണ്ട ചോദ്യംചെയ്യലിൽ വ്യക്തമായ ഉത്തരങ്ങളൊന്നും ഇയാൾ നൽകിയിട്ടില്ല. ജോയന്റ് കസ്റ്റംസ് കമ്മിഷണർ, അസിസ്റ്റന്റ് കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിലാണ് തുടർച്ചയായി ചോദ്യംചെയ്തത്. സാമ്പത്തിക കുറ്റാന്വേഷണ കോടതി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സരിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സരിത്തിന്റെ ഫോണിലുള്ള വിവരങ്ങൾവെച്ച് ചോദ്യം ചെയ്തെങ്കിലും ഇതിനൊന്നും ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല. സരിത്തും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തെളിവുകൾ കസ്റ്റംസ് കണ്ടെത്തിയത് മൊബൈൽ ഫോണിൽനിന്നാണ്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന സെൽഫികൾ ഫോണിൽനിന്ന് കണ്ടെത്തി. ഫോണിൽനിന്ന് പരമാവധി സൈബർ തെളിവുകൾ കണ്ടെത്താനാണ് ശ്രമം. സരിത്തും സ്വപ്നയും തമ്മിൽ ഫോണിൽ നടത്തിയ സന്ദേശങ്ങളും പരിശോധിക്കും. Content Highlights:swapna suresh ps sarith trivandrum gold smuggling case
from mathrubhumi.latestnews.rssfeed https://ift.tt/3iBSAAq
via
IFTTT