ലാ പാസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിന് കോവിഡ്-19 സ്ഥിരീകരിച്ചു. തന്റെ കോവിഡ്-19 പരിശോധനാഫലം പോസിറ്റീവ് ആണെന്നും ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് ജോലി തുടരുമെന്നും ജെനീന ട്വീറ്റ് ചെയ്തു. പതിനാലു ദിവസം ക്വാറന്റീനിൽ കഴിഞ്ഞതിനു ശേഷം അടുത്ത പരിശോധനയ്ക്ക് വിധേയയാകുമെന്നും 53കാരിയായ ജെനീന ട്വിറ്റർ വീഡിയോയിലൂടെ പറഞ്ഞു. ജെനീനയുടെ ക്യാബിനറ്റിലെ നാലു പേർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈയടുത്ത ദിവസങ്ങളിൽ കോവിഡ്-19 സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ലാറ്റിൻ അമേരിക്കൻ നേതാവാണ് ജെനീന. ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസൊനാരോയ്ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. content highlights: bolivia president jeanine anez tested positive for covid-19
from mathrubhumi.latestnews.rssfeed https://ift.tt/2CnsiRO
via
IFTTT