Breaking

Thursday, March 26, 2020

പനിബാധിച്ച പ്രവാസി ആശുപത്രിയിൽനിന്ന് കടന്നു; പോലീസ് പിടികൂടി ക്യാമ്പിലെത്തിച്ചു

കാളികാവ്: കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് കടന്ന പനിബാധിതനായ പ്രവാസിയെ നാട്ടുകാരും പോലീസും പിടികൂടി നിലന്പൂരിലെ െഎസൊലേഷൻ ക്യാന്പിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മണക്കടവ് സ്വദേശിയാണ് കുരുക്കിലായത്. ഞായറാഴ്ചയാണ് ഇയാൾ അബുദാബിയിൽ നിന്നെത്തിയത്. ചൊവ്വാഴ്ച കാളികാവ് പുല്ലങ്കോടിലെ ഭാര്യവീട്ടിലെത്തി. പനിയെത്തുടർന്ന് അന്ന് കോഴിക്കോട് മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാത്രിയോടെ ഇയാൾ ആശുപത്രിയിൽനിന്ന് കടന്നു. സഹോദരൻ ഇയാളെ ഭാര്യവീട്ടിൽത്തന്നെ കൊണ്ടുവിട്ടു.ഇയാൾ തിരിച്ചെത്തിയതോടെ സമീപവാസികൾ ബഹളംവെച്ചു. വിവരമറിഞ്ഞ് കാളികാവ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ വി. ശശിധരനും സംഘവുമെത്തി. ബുധനാഴ്ച ആരോഗ്യവകുപ്പ് ഇടപെട്ട് ഇയാളെ നിലമ്പൂർ പോലീസ് ക്യാമ്പിലുള്ള ഐസൊലേഷൻ ക്യാമ്പിലേക്ക് മാറ്റി. മെഡിക്കൽകോളേജിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു.ആശുപത്രിയിൽനിന്ന് കടന്നതിന് ഇയാൾക്കെതിരേ പോലീസ് കേസെടുത്തു.കാളികാവ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പി. ജ്യോതീന്ദ്രകുമാർ, ചോക്കാട് മെഡിക്കൽ ഓഫീസർ മുനീർ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ. അൻവർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുപ്ര ഷറഫുദ്ദീൻ എന്നിവരാണ് ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടിക്ക് നേതൃത്വംനൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3buHPvI
via IFTTT