Breaking

Thursday, March 26, 2020

അവിനാശി അപകടം: മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം വീതം

തിരുവനന്തപുരം: അവിനാശിയിൽ കെ.എസ്.ആർ.ടിസി. ബസ് അപകടത്തിൽ മരിച്ച 19 പേരുടെ ആശ്രിതർക്ക് സഹായധനമായി രണ്ടുലക്ഷം രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 25 പേർക്ക് ചികിത്സാ ബില്ലുകൾ ഹാജരാക്കിയാൽ പരമാവധി രണ്ടുലക്ഷം രൂപവരെ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഫെബ്രുവരി 20-ന് പുലർച്ചെ തമിഴ്നാട്ടിലെ അവിനാശിയിൽ ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുവന്ന കെ.എസ്.ആർ.ടി.സി. വോൾവോ ബസിൽ എതിരെവന്ന കണ്ടെയ്നർ ലോറി ഇടിച്ചായിരുന്നു അപകടം. എട്ട് ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യും കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ ബില്ലുകളായി പരിഗണിക്കാനാവാതിരുന്ന എട്ട് ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാൻ ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. 2020-ലെ കേരള കർഷകത്തൊഴിലാളി (ഭേദഗതി) ഓർഡിനൻസ്, 2020-ലെ കേരളത്തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്, 2020-ലെ കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ഓർഡിനൻസ്, 2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്, 2020-ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്, 2020-ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ഓർഡിനൻസ്, 2020-ലെ കേരള സഹകരണസംഘം (രണ്ടാം ഭേദഗതി) ഓർഡിനൻസ്, 2020-ലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി ഓർഡിനൻസ് എന്നിവയാണ് പുനർവിളംബരം ചെയ്യുക മറ്റു തീരുമാനങ്ങൾ * വ്യവസായ വകുപ്പിനു കീഴിലെ ടെൽക്കിലെ തൊഴിലാളികളുടെ ദീർഘകാല കരാർ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും. * പത്രപ്രവർത്തരുടെയും പത്രജീവനക്കാരുടെയും പെൻഷൻ സംബന്ധമായ നടപടികൾ വേഗത്തിലാക്കാൻ വിവര പൊതുജന സമ്പർക്ക വകുപ്പിൽ നേരത്തേ രൂപവത്കരിച്ച പ്രത്യേക സെക്ഷന് ഒരുവർഷത്തേക്ക് തുടർച്ചാനുമതി നൽകി. അധികച്ചുമതല കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോറിന് കെ.എസ്.ഐ.ഡി.സി. എം.ഡി.യുടെ അധിക ചുമതല നൽകി. ജി.എസ്.ടി. കമ്മിഷണർ ആനന്ദ് സിങ്ങിന് കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടറുടെ അധികച്ചുമതല നൽകി. Content Highlights: Avinashi accident: 2 lakhs each for the dependents of the dead


from mathrubhumi.latestnews.rssfeed https://ift.tt/2JebSLI
via IFTTT