Breaking

Tuesday, March 3, 2020

അച്ഛനും അമ്മയ്ക്കും ഒപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു

കൊല്ലം: അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പ് കടിയേറ്റുമരിച്ചു. എൽകെജി വിദ്യാർത്ഥിയായ ശിവജിത്താണ് ദാരുണമായി മരിച്ചത്. കൊല്ലം പുത്തൂരിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് ശിവജിത്തിന് പാമ്പ് കടിയേറ്റത്. തന്റെ കാലിൽ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു. അമ്മ നോക്കിയപ്പോൾ കുട്ടിയുടെ കാലിൽ രണ്ട് പാടുകളും ചോരയും വരുന്നത് ശ്രദ്ധയിൽപെട്ടു. ഉടനെ അടുത്തുള്ള വൈദ്യന്റെ അടുത്ത് ചികിത്സതേടിയ ശേഷം തിരികെ വീട്ടിലെത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായിത്തുടങ്ങിയിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളരെ ചെറിയ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. Content Highlight: Five-year-old boy dies of snakebite


from mathrubhumi.latestnews.rssfeed https://ift.tt/2IgyqLE
via IFTTT