Breaking

Tuesday, March 3, 2020

ഇസ്രായേലില്‍ നെതന്യാഹു തന്നെയെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം; ഫലപ്രഖ്യാപനം ഇന്ന്

ജെറുസലേം: ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ കക്ഷികൾക്ക് മുൻതൂക്കം ലഭിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 120 അംഗ പാർലമെന്റിലേക്ക് നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിയും തീവ്ര യാഥാസ്ഥിതിക കക്ഷികളും ഉൾക്കൊള്ളുന്ന സഖ്യത്തിന് 60 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മുൻ സൈനിക മേധാവി ബെന്നി ഗാന്റ്സിന്റെ നേതൃത്വത്തിലുള്ള മധ്യ ഇടത് കക്ഷികൾ 52 മുതൽ 54 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. നെതന്യാഹുവിന്റെ ലിക്വിഡ്പാർട്ടി തനിച്ച് 37 സീറ്റുകൾ നേടുമെന്നും ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി 33 സീറ്റുകളും നേടുമെന്നാണ് പ്രവചനം. എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിയാവുകയാണെങ്കിൽ വിവിധ കേസുകളിൽ പെട്ട് മുഖം നഷ്ടപ്പെട്ടിരിക്കുന്ന നെതന്യാഹുവിന് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കും. ചൊവ്വാഴ്ച രാവിലെ തന്നെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരുകക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഒരുവർഷമായി ഇസ്രായേലിൽ രാഷ്ട്രീയ അനിശിചിതത്വം നിലനിന്നിരുന്നു. ഇതിനിടെ നടന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് വരാനിരിക്കുന്നത്. Content Highlights:Netanyahu, allies win Israel elections: Exit polls


from mathrubhumi.latestnews.rssfeed https://ift.tt/2IaljLM
via IFTTT