Breaking

Sunday, February 2, 2020

അച്ഛനും അമ്മയും ഭാര്യയും മകനും പോയി പ്രവീൺ ഒറ്റയ്ക്കായി

കോട്ടയം: ആ വീട്ടിൽ ഇനി പ്രവീൺ മാത്രം. ചേതനയറ്റ പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ, കുവൈത്തിൽനിന്ന് തകർന്ന മനസ്സോടെയാണ് അദ്ദേഹം വന്നത്. ശനിയാഴ്ച പുലർച്ചെ കുറവിലങ്ങാടിനടുത്ത് കാളികാവിലുണ്ടായ കാറപകടത്തിലാണ് കോട്ടയം തിരുവാതുക്കൽ ഉള്ളാട്ടിൽ വീട്ടിലെ പ്രവീണി(ബിനോയ്) ന്റെ ഉറ്റവരെല്ലാം മരിച്ചത്. അച്ഛനമ്മമാരായ കെ.െക.തമ്പി (68), വൽസല (65), ഭാര്യ പ്രഭ (40), മകൻ അർജുൻ (അമ്പാടി-19), പ്രവീണിന്റെ ഭാര്യയുടെ അമ്മ തിരുവാതുക്കൽ ആലുന്തറ ഉഷ (60) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ സഹോദരി ഇന്ദുലേഖ വിവാഹിതയാണ്. അവരും കുവൈത്തിലാണ്. തമ്പിയുടെ അനന്തരവളുടെ മകളുടെ നൃത്ത അരങ്ങേറ്റം കാണാൻ പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽപോയി മടങ്ങിവരുമ്പോഴാണ് ലോറിയുമായി ഇടിച്ച് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എല്ലാവരും തത്ക്ഷണം മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ അവിടെത്തന്നെ മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ മൃതദേഹങ്ങൾ തിരുവാതുക്കലെത്തിക്കും. ശവസംസ്കാരം ഞായറാഴ്ച 10-ന് വേളൂർ എസ്.എൻ.ഡി.പി.യോഗം ശ്മശാനത്തിൽ നടക്കും. കാറോടിച്ചിരുന്ന അർജുൻ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കോട്ടയം ഭാഗത്തേക്കുവന്ന കാർ തെന്നിമാറി എതിർദിശയിലുള്ള ലോറിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പ്രഭയും പ്രവീണിനൊപ്പം കുവൈത്തിലായിരുന്നു. അടുത്തകാലത്താണ് നാട്ടിലെത്തിയത്. തിരുവാതുക്കലിൽ ലോട്ടറി വ്യാപാരം നടത്തുകയായിരുന്നു തമ്പി. അർജുൻ മണർകാട് സെന്റ് മേരീസ് ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡ് ഒന്നാംവർഷ വിദ്യാർഥിയാണ്. Content Highlights:Kalikavu accident death, man Praveen loses father mother wife and son Kottayam


from mathrubhumi.latestnews.rssfeed https://ift.tt/2tqhyhG
via IFTTT