Breaking

Thursday, April 1, 2021

72,330 പുതിയ രോഗികള്‍; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; 459 പേര്‍ മരിച്ചു

ന്യൂഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 72,330 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി. കഴിഞ്ഞ ആറ് മാസക്കാലയളവിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിനക്കണക്കുകളിലൊന്നാണിത്. 40,382 പേർ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 1,14,74,683 പേരാണ് കോവിഡ് മുക്തരായത്. നിലവിൽ 5,84,055 സജീവരോഗികളാണുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 459 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,62,927 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മരണസംഖ്യ 354 ആയിരുന്നു. മഹാരാഷ്ട്ര, കർണാടക, കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി. രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ 79 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനരോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര തന്നെയാണ് മുൻപന്തിയിൽ. 39,544 പേർക്കാണ് മഹാരാഷ്ട്രയിൽ ബുധനാഴ്ച പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനുള്ള നടപടികളെ കുറിച്ചുള്ള ആലോചനയിലാണ് വിവിധ സംസ്ഥാനങ്ങൾ. നാൽപത്തിയഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കൂടി വിതരണം ആരംഭിച്ചുകൊണ്ട് രാജ്യത്തെ വാക്സിൻ വിതരണം കൂടുതൽ വിപുലമാക്കിയിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 6,51,17,896 പേർ ആദ്യഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതായാണ് കണക്ക്. Content Highlights: Covid Updates India 72,330 New Covid-19 Cases


from mathrubhumi.latestnews.rssfeed https://ift.tt/3sKjpHA
via IFTTT