കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും വാഹനവും മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ പ്രതികൾ ഉപയോഗിച്ച എസ്.യു.വി. വെള്ളിയാഴ്ച കോടതി പരിസരത്തുവെച്ചാണ് തിരിച്ചറിഞ്ഞത്. പ്രതികൾ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ നടിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച പരിശോധിച്ചില്ല. നടൻ ദീലിപ്, മുഖ്യപ്രതി പൾസർ സുനി എന്നിവരുൾപ്പെടെ എല്ലാ പ്രതികളും കോടതിയിൽ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണ വെള്ളിയാഴ്ചയും തുടർന്നു. ഇരയുടെ സ്വകാര്യത സൂക്ഷിക്കാൻ അടച്ചിട്ട കോടതിമുറിയിലാണ് വനിതാ ജഡ്ജി ഹണി എം. വർഗീസ് സാക്ഷിവിസ്താരം നടത്തുന്നത്. ഏപ്രിൽ ഏഴുവരെയാണ് ആദ്യഘട്ട വിചാരണയ്ക്കായി 136 സാക്ഷികൾക്കു സമൻസ് അയച്ചിരിക്കുന്നത്. മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ, മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന പ്രതികൾ. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് അഭിഭാഷകരെ കുറ്റപത്രത്തിൽനിന്നു പിന്നീട് ഒഴിവാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി 26 അഭിഭാഷകർ ഹാജരായി. വിചാരണ നടപടികൾ തിങ്കളാഴ്ച തുടരും. Content Highlights:actress molestation case, identified the accused and vehicle, Kerala
from mathrubhumi.latestnews.rssfeed https://ift.tt/2S6fwLL
via
IFTTT