കൊച്ചി: കൊറോണയെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പും അധികൃതരും കഠിനപ്രയത്നം ചെയ്യുമ്പോൾ വ്യാജപ്രതിരോധസന്ദേശങ്ങളുമായി സാമൂഹികമാധ്യമങ്ങൾ. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് കേരള പോലീസും ആരോഗ്യവകുപ്പും അറിയിച്ചിട്ടും കാര്യമായ കുറവില്ല. തൊണ്ട നനയ്ക്കലും മദ്യവും 'കൊറോണ വൈറസിനെ അകറ്റിനിർത്താൻ രണ്ട് പെഗ് അടിക്കുന്നത് നല്ലതാണെന്ന് ഡോക്ടർ സുഹൃത്ത് പറയുന്നു...' കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതുമുതൽ വാട്സാപ്പിൽ നിറയുന്ന വ്യാജസന്ദേശങ്ങളിൽ ഒന്നാണിത്. ഇടയ്ക്കിടെ തൊണ്ടനനച്ചാൽ കൊറോണ വൈറസ് ബാധിക്കില്ല, വെളുത്തുള്ളി വേവിച്ച വെള്ളം കുടിച്ചാൽ കൊറോണയെ പ്രതിരോധിക്കാം തുടങ്ങി ഒട്ടേറെ സന്ദേശങ്ങളാണ് വാട്സാപ്പിലും ഫെയ്സ്ബുക്കിലും മറ്റും പ്രചരിക്കുന്നത്. തൊണ്ടവരണ്ടാൽ പത്തുമിനിറ്റിനുള്ളിൽ വൈറസ് ശരീരത്തിൽ കടക്കുമെന്നാണ് ഇവരുടെ വാദം. മാർച്ച് അവസാനംവരെ ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കാനാണ് സന്ദേശം ആവശ്യപ്പെടുന്നത്. വെള്ളം കുടിക്കുന്നത് ശരീരത്തിന് ആവശ്യമാണെങ്കിലും കൊറോണയും തൊണ്ടവരളുന്നതും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വേവിച്ച വെളുത്തുള്ളി കഴിക്കുന്നത് ഏറെ ഫലപ്രദമാണെന്നും ഒരുരാത്രികൊണ്ട് കൊറോണ വൈറസ് ശരീരത്തിൽനിന്നുപോകുമെന്നും വ്യാജന്മാർ പറയുന്നു. വറുത്ത അല്ലെങ്കിൽ മസാലകൾ നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കാനും വ്യാജസന്ദേശങ്ങൾ ഉത്തരവിടുന്നു. കൊറോണ ചികിത്സയ്ക്കായി മരുന്ന് കണ്ടുപിടിച്ചുവെന്ന രീതിയിലുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. സന്ദേശങ്ങളോടൊപ്പം ചൈനയിൽ വിവിധ സ്ഥലങ്ങളിലേതെന്നു സൂചിപ്പിച്ചുകൊണ്ടുള്ള വീഡിയോകളും പ്രചരിക്കുന്നുണ്ട്. പാമ്പിനെ ഭക്ഷിക്കുന്ന യുവാക്കളുടെയും പല മാർക്കറ്റുകളുടെയും ചിത്രങ്ങളും വീഡിയോകളുമാണു പ്രചരിക്കുന്നത്. വിശ്വസ്തം ആരോഗ്യവകുപ്പിന്റെ അറിയിപ്പുകൾ കൃത്യമായ അറിയിപ്പുകളും വിശദീകരണങ്ങളും ഓരോ ദിവസവും ആരോഗ്യവകുപ്പ് പുറത്തുവിടുന്നുണ്ട് ഇവ മാത്രം വിശ്വസിക്കുകയും മുൻകരുതലുകൾ എടുക്കുകയുമാണുവേണ്ടത്. ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള മെഡിക്കൽ ബുള്ളറ്റിനുകൾമാത്രം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുക. ആധികാരിക മാധ്യമങ്ങളിൽവരുന്ന വിവരങ്ങൾമാത്രം പങ്കുവെക്കുക. Content Highlights:coronavirus outbreak 2020: fake social media messages
from mathrubhumi.latestnews.rssfeed https://ift.tt/2UgW2Hg
via
IFTTT