Breaking

Saturday, February 1, 2020

ബജറ്റ് ദിനത്തിലെ പ്രത്യേക ഓഹരി വ്യാപാരത്തില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ബജറ്റ് ദിവസത്തെ പ്രത്യേക ഓഹരി വ്യാപാരത്തിൽ സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 150 പോയന്റോളം നഷ്ടത്തിലാണ്. നിഫ്റ്റിയാകട്ടെ 11,900 നിലവാരത്തിലുമാണ്. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ ആശങ്കയിൽ യുഎസ് വിപണികൾ നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഗെയിൽ, ബജാജ് ഫിൻസർവ്, ബിപിസിഎൽ, ഐഒസി, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, വേദാന്ത, എൻടിപിസി, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, യുപിഎൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. 2020ലെ ബജറ്റ് 11മണിയോടെയാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2vIu257
via IFTTT