Breaking

Saturday, February 1, 2020

കടുത്ത പനി: ആറ് ഇന്ത്യക്കാരെ വുഹാനില്‍ നിന്ന് വിട്ടയച്ചില്ല

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ നിന്ന് ആദ്യ ഇന്ത്യൻ സംഘത്തെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. 324 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇതിനിടെ ആറ് ഇന്ത്യക്കാരെ വുഹാനിൽ ചൈനീസ് അധികൃതർ തടഞ്ഞുവെച്ചു. വിമാനത്തിൽ കയറുന്നതിന് മുമ്പായി നടത്തിയ പരിശോധനയിൽ ആറ് പേർക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് തടഞ്ഞുവെച്ചത്. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഇവരുടെ വിവരങ്ങൾ ലഭ്യമല്ല. ഡൽഹിയിലെത്തിയ 324 പേരിൽ 42 മലയാളികളും ഉണ്ടായിരുന്നു. രാവിലെ 7.36 ഓടെയാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവരേയും കൊണ്ട് എയർഇന്ത്യയുടെ പ്രത്യേക വിമാനം പറന്നിറങ്ങിയത്. 324 പേരിൽ 211 പേരും വിദ്യാർഥികളാണ്. മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരും. വിമാനത്തിൽ വച്ച് തന്നെ പ്രാഥമിക വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇവരം വിമാനത്തിന് പുറത്തെത്തിച്ചത്. തുടർന്ന് നേരെ ഹരിയാണയിലെ മനേസറിനടുത്ത് കരസേന തയ്യാറാക്കിയ ഐസോലേഷൻ വാർഡുകളിലേക്ക് കൊണ്ടുപോയി. 14 ദിവസം ഇവിടെ തുടരും. ചൈനയിൽ നിന്ന് മടങ്ങാൻ താത്പര്യം അറിയിച്ച ബാക്കിയുള്ള ഇന്ത്യക്കാരെ മറ്റൊരു വിമാനത്തിൽ ഉടൻ അയക്കുമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചു. Content Highlights:Coronavirus scare-Air India flies back 324 Indians, 6 offloaded in Wuhan


from mathrubhumi.latestnews.rssfeed https://ift.tt/2u09OTX
via IFTTT