Breaking

Saturday, February 1, 2020

അണ്ടര്‍-19 ലോകകപ്പ്: ഇന്ത്യ-പാകിസ്താന്‍ സ്വപ്‌ന സെമി

ബെനോനി: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം. ക്വാർട്ടർ ഫൈനലിൽ അഫ്ഗാനിസ്താനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്താൻ സെമിയിലെത്തിയത്. അഫ്ഗാനിസ്താൻ 189 റൺസിന് പുറത്തായപ്പോൾ പാകിസ്താൻ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഓപ്പണർ ഫർഹാൻ സാക്കിൽ (40), റഹ്മാനുള്ള (29), ആബിദ് മുഹമ്മദലി (28). അബ്ദുൾ റഹ്മാൻ (30) എന്നിവർ അഫ്ഗാനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്താനായി മുഹമ്മദ് ആമിർ ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ മുഹമ്മദ് ഹുറൈയുടെ 64 റൺസ് പ്രകടനം പാകിസ്താന് കാര്യങ്ങൾ എളുപ്പമാക്കി. ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ചൊവ്വാഴ്ച്ചയാണ് ഇന്ത്യ-പാകിസ്താൻ സെമി പോരാട്ടം. വ്യാഴാഴ്ച്ച നടക്കുന്ന രണ്ടാം സെമിയിൽ ബംഗ്ലാദേശ്, ന്യൂസീലൻഡിനെ നേരിടും. Content Highlights: U-19 World Cup Cricket India vs Pakistan Semi Final


from mathrubhumi.latestnews.rssfeed https://ift.tt/2RJR8k9
via IFTTT