Breaking

Saturday, February 1, 2020

പ്രതിസന്ധികള്‍ മറികടക്കാന്‍ എന്തെല്ലാം...? നിര്‍മല സീതാരാമന്റെ രണ്ടാം ബജറ്റ് ഇന്ന്

ന്യൂഡൽഹി: രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണബജറ്റ് ശനിയാഴ്ച രാവിലെ 11-ന് ധനമന്ത്രി നിർമല സീതാരാമൻ അതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയും വളർച്ചമുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിൽ ബജറ്റ് പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല കാത്തിരിക്കുന്നത്. വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാവും. സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടുപോകണമെന്നാണ് ബജറ്റിനുമുന്നോടിയായി വെള്ളിയാഴ്ച പാർലമെന്റിന് സമർപ്പിച്ച സാമ്പത്തികസർവേ ആവശ്യപ്പെടുന്നത്. സബ്സിഡികൾ യുക്തിസഹമാക്കണമെന്ന നിർദേശവും സർവേയിലുണ്ട്. ഈ നിർദേശങ്ങൾക്കനുസൃതമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ബജറ്റിലുണ്ടായേക്കും. കോർപ്പറേറ്റ് നികുതി കുറച്ചതിന് തുടർച്ചയായി ആദായനികുതി സ്ലാബിൽ മാറ്റംവരുത്തുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ. Content Highlights:Amid Slowdown, Nirmala Sitharaman To Reveal Her Second Budget Today


from mathrubhumi.latestnews.rssfeed https://ift.tt/38Yyafv
via IFTTT