Breaking

Saturday, February 1, 2020

ഇന്ത്യക്കാരുമായി വുഹാനില്‍ നിന്ന് എയര്‍ഇന്ത്യാ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി; 42 മലയാളികളും

ന്യൂഡൽഹി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിൽ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 42പേർ മലയാളികളാണ്. 234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡൽഹിയിലെത്തിയത്. ഇതിൽ 211 വിദ്യാർഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ളവരാണ് സംഘത്തിൽ ഏറ്റവും കൂടുതലുള്ളത്. ഇവർ 56 പേരുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്. Delhi: #CoronaVirus screening will be conducted by a team of doctors at Delhi Airport for all the 324 Indians who have arrived in the Air India special flight from Wuhan (China). Later on, if necessary, they will be put under medical observation. https://t.co/nhLnq2GIz8 pic.twitter.com/NgGep1mM6q — ANI (@ANI) February 1, 2020 ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടർമാരും എയർ ഇന്ത്യയുടെ പാരാമെഡിക്കൽ സ്റ്റാഫുമായി ഡൽഹിയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെ ബോർഡിങ് നടപടികൾ പൂർത്തിയാക്കി വിമാനം യാത്ര തിരിച്ചു. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതർ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്. ഇവരെ പ്രത്യേകം പാർപ്പിക്കാൻ ഹരിയാണയിലെ മനേസറിനടുത്ത് കരസേന സൗകര്യമൊരുക്കി. വൈറസ്ബാധ വെളിപ്പെടാനുള്ള കാലമായ രണ്ടാഴ്ച അവരെ അവിടെ താമസിപ്പിച്ച് നിരീക്ഷിക്കും. അതിനായി ഡോക്ടർമാരെയും മെഡിക്കൽ ജീവനക്കാരെയും ഒരുക്കി. വൈറസ്ബാധ സ്ഥിരീകരിക്കുന്നവരെ ഡൽഹി കന്റോൺമെന്റ് ബെയ്സ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. വിമാനമെത്തിയാലുടൻ ആദ്യപരിശോധന നടത്തും. 325 പേരെയും ഒരുമിച്ചുതാമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ, 50 പേർക്കുവീതം കഴിയാവുന്ന ബാരക്കുകളാണ് ഒരുക്കിയത്. ഒരിടത്തുള്ളവരെ മറ്റൊരിടത്തുള്ളവരുമായി ഇടപഴകാൻ അനുവദിക്കില്ല. ഹുബെ പ്രവിശ്യയിൽനിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. Content Highlights:Air India special flight carrying 324 Indians that took off from Wuhan lands in Delhi


from mathrubhumi.latestnews.rssfeed https://ift.tt/37NL1kw
via IFTTT