കണ്ണൂർ: ചൈനയിലെ വുഹാനിൽനിന്നുൾപ്പെടെ ജില്ലയിലെത്തിയ 96 പേർ നിരീക്ഷണത്തിൽ. ചൈനയിൽനിന്നുവന്നവർ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ 28 ദിവസം കർശനനിരീക്ഷണത്തിലാണ്. എന്നാൽ, ഇതുവരെ ആർക്കും ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ പ്രോഗ്രാം ഓഫീസർമാരുടെ യോഗം വിളിച്ചു. കേരളത്തിൽ കൊറോണ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.നാരായണ നായ്ക്ക് പറഞ്ഞു.പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആസ്പത്രി, തലശ്ശേരി ജനറൽ ആസ്പത്രി എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കി. ജില്ലാ മെഡിക്കൽ ഓഫീസിലും സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.) രൂപവത്കരിച്ചു. ഫോൺ നമ്പറുകൾചൈനയിൽനിന്ന് നാട്ടിലെത്തിയവർ ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം. ഫോൺ: 0497 2700194.കൊറോണ വൈറസ്ബാധയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ ദിശ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാം. ഫോൺ: 1056, അല്ലെങ്കിൽ 0471 2552056.ഒരാൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽപരിയാരം: ചൈനാസന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഒരാളെ കൊറോണ വൈറസ് ബാധയെന്ന സംശയത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം ചൈനയിൽനിന്നെത്തിയ ഇദ്ദേഹത്തിന് തൊണ്ടവേദന, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. പ്രത്യേക സൗകര്യങ്ങളോടെ തയ്യാറാക്കിയ വാർഡിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായാണ് ഇദ്ദേഹത്തെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആശങ്കകൾക്കിടയില്ലെന്നും ആർ.എം.ഒ. ഡോ. എം.സരിൻ പറഞ്ഞു.
 
from mathrubhumi.latestnews.rssfeed https://ift.tt/37Ld8kc
via 
IFTTT