Breaking

Saturday, February 1, 2020

ഇന്നും ബാങ്ക് പണിമുടക്ക്; വലഞ്ഞ് ഇടപാടുകാർ

ന്യൂഡൽഹി: ശമ്പളവർധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാർ ശനിയാഴ്ചയും പണിമുടക്കും. തുടർച്ചയായ രണ്ടുദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് ഇടപാടുകാരെ വിഷമത്തിലാക്കി. പണനിക്ഷേപം, പിൻവലിക്കൽ, ചെക്ക് മാറൽ, വായ്പ ഇടപാട് തുടങ്ങിയവയെല്ലാം പണിമുടക്ക് ബാധിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. സ്വകാര്യബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി. എന്നിവ പ്രവർത്തിച്ചു. Content Highlights:Bank strike


from mathrubhumi.latestnews.rssfeed https://ift.tt/36I9YMZ
via IFTTT