Breaking

Saturday, February 1, 2020

ബി.എസ്.എൻ.എൽ.: വിരമിച്ചവർ രണ്ടുകൊല്ലത്തേക്ക് മറ്റുജോലികൾ ചെയ്യരുത്

ബി.എസ്.എൻ.എലിൽനിന്നു സ്വയം വിരമിച്ച ജീവനക്കാരിൽ ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ടുകൊല്ലത്തേക്ക് ശമ്പളംപറ്റുന്ന മറ്റു ജോലികളിൽ ഏർപ്പെടാൻ വിലക്കുണ്ട്. മറ്റു ജോലികളിൽ ഏർപ്പെട്ടിട്ടില്ലെന്നു കാണിക്കുന്ന കത്ത് ഒരു കൊല്ലം കഴിയുമ്പോൾ ബി.എസ്.എൻ.എൽ. മാനേജ്മെന്റിന് നൽകുകയും വേണം. കൂട്ട യാത്രയയപ്പുകൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്തെ എല്ലാ എസ്.എസ്.എ.കളും കേന്ദ്രീകരിച്ച് യാത്രയയപ്പ് യോഗങ്ങൾ നടന്നു. വിരമിച്ച എല്ലാവർക്കും കമ്പനിവക ഉപഹാരം നൽകിയിരുന്നു. എന്നാൽ, വിരമിക്കുന്നവർക്ക് നൽകിയിരുന്ന 3000 രൂപ കൂട്ടവിരമിക്കലിനുമുമ്പ് നിർത്തലാക്കിയിരുന്നു. ഇപ്പോൾ വിരമിച്ചവർക്ക് 1699 രൂപയ്ക്കുള്ള ഒരുവർഷ വാലിഡിറ്റിയുടെ റീച്ചാർജ് കൂപ്പണുകൾ നൽകുന്ന കാര്യം പരിഗണനയിലുണ്ട്. രണ്ടുമാസത്തെ ശമ്പളം കിട്ടാതെ ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളംകിട്ടാതെയാണ് ജീവനക്കാർ പടിയിറങ്ങിയത്. സർവീസിൽ തുടരുന്നവർക്കും ശമ്പളം കിട്ടിയിട്ടില്ല. ശമ്പളം ഫെബ്രുവരി ആദ്യയാഴ്ച കൊടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാങ്ക് വായ്പ കിട്ടുന്ന മുറയ്ക്കായിരിക്കും ഇതുണ്ടാവുക. ഇനി ഉണർന്നില്ലെങ്കിൽ പ്രശ്നമാവും ജീവനക്കാരുടെ എണ്ണക്കൂടുതലാണ് കമ്പനിയുടെ പ്രതിസന്ധിയെന്നും എണ്ണം കുറച്ചാൽ രക്ഷപ്പെടൽ എളുപ്പമാണെന്നും പറഞ്ഞുകൊണ്ടിരുന്ന കേന്ദ്രസർക്കാരിൽനിന്ന് ഇനി അതിവേഗ രക്ഷാനടപടികളാണ് പ്രതീക്ഷിക്കുന്നത്. പുനരുദ്ധാരണ പാക്കേജിൽ പ്രഖ്യാപിച്ച 4ജി ഇനിയും അനുവദിച്ചിട്ടില്ല. 3000 കോടിയുടെ ബാങ്ക് വായ്പയ്ക്കുള്ള ശ്രമങ്ങൾ ഈ മാസം തുടങ്ങിയില്ലെങ്കിൽ കമ്പനിയുടെ സ്ഥിതി മോശമാവും. 16,000 കോടിയുടെ കടപ്പത്രമിറക്കുമെന്ന് പറഞ്ഞതും നടന്നിട്ടില്ല. Content Highlights:bsnl employees voluntary retirement


from mathrubhumi.latestnews.rssfeed https://ift.tt/2RML5eG
via IFTTT