തൃശ്ശൂർ: ചൈനയിൽനിന്നു തിരിച്ചെത്തി പനിബാധിച്ച പെൺകുട്ടി ആശുപത്രിയിലെത്താതെ വീട്ടിൽ പ്രാർഥനയുമായി കഴിഞ്ഞത് മെഡിക്കൽ സംഘത്തെ വെട്ടിലാക്കി. ഇപ്പോൾ രോഗം സ്ഥിരീകരിച്ച വിദ്യാർഥിനിയോടൊപ്പമാണ് ഈ വിദ്യാർഥിനി തൃശ്ശൂരിലെത്തിയത്. വന്നശേഷം പനിബാധിച്ചു. എന്നാൽ, ചികിത്സയിൽ വിശ്വാസമില്ലാത്ത ഈ വിദ്യാർഥിനി ഡോക്ടർമാരെ കാണാൻ തയ്യാറായില്ല. രോഗം സ്ഥിരീകരിച്ച പെൺകുട്ടിയുടെ കൂടെവന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ വിദ്യാർഥിനിയെക്കുറിച്ചു വിവരം കിട്ടിയത്. വിമാനത്തിൽ പെൺകുട്ടിയുടെ കൂടെ 52 പേർ ഉണ്ടായിരുന്നു. ഇവരിൽ ഈ വിദ്യാർഥിനി മാത്രമാണ് ആശുപത്രിയിൽ എത്താതിരുന്നത്. മെഡിക്കൽ സംഘം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിദ്യാർഥിനിയും വീട്ടുകാരും ഫോൺ എടുക്കാൻ തയ്യാറായില്ല. ഒടുവിൽ നേരിട്ട് വീട്ടിൽവന്ന് മൂന്നുമണിക്കൂർ ബോധവത്കരണം നടത്തിയശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. വിദ്യാർഥിനിയുടെ അമ്മ ജോലിചെയ്യുന്ന സ്വകാര്യബാങ്കിൽനിന്ന് സഹപ്രവർത്തകർ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു. ബോധവത്കരണത്തിനുശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കിൽ അറസ്റ്റുചെയ്യാനായിരുന്നു നീക്കം. Content Highlights:coronavirus prevention
from mathrubhumi.latestnews.rssfeed https://ift.tt/2Oi74It
via
IFTTT