കണ്ണൂർ: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് സേവാദൾ സംസ്ഥാന വൈസ് ചെയർമാൻ കണ്ണൂർ തിലാന്നൂർ സ്വദേശി പി.പി.ബാബു(58)വിനെയാണ് ചക്കരക്കല്ല് പോലീസ് അറസ്റ്റുചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് അധ്യാപിക വിവരമാരാഞ്ഞപ്പോഴാണ് പീഡനവിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻകാരാണ് പോലീസിൽ പരാതിനൽകിയത്. ബാബുവിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു. Content Highlights:Congress leader arrested for molesting girl, Kannur, Pocso case, sexual abuse
from mathrubhumi.latestnews.rssfeed https://ift.tt/2S609Di
via
IFTTT