Breaking

Saturday, February 1, 2020

മിശ്രവിവാഹിതർക്കായി സേഫ് ഹോമുകൾ മാർച്ചിൽ

പത്തനംതിട്ട: സാമൂഹികപ്രശ്നങ്ങൾ നേരിടുന്ന മിശ്രവിവാഹദമ്പതിമാർക്ക് താമസിക്കുന്നതിനായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം തുടങ്ങുന്ന സേഫ് ഹോമുകളുടെ പ്രവർത്തനം എല്ലാ ജില്ലയിലും മാർച്ചിൽ ആരംഭിക്കും. എൻ.ജി.ഒ.കളുടെ സഹായത്തോടെയാണ് ഇവ തുടങ്ങുക. മിശ്രവിവാഹം കഴിച്ചതിന്റെപേരിൽ വീട്ടിൽനിന്നോ സമൂഹത്തിൽനിന്നോ അവഗണനയും പരിഹാസവും നേരിടേണ്ടിവരുന്നവർക്ക് സംരക്ഷണമൊരുക്കുകയാണ് ലക്ഷ്യം. നടത്തിപ്പ് എൻ.ജി.ഒ.കൾക്കാണെങ്കിലും സർക്കാർ ധനസഹായം ഉപയോഗിച്ചായിരിക്കും ഹോമുകളുടെ പ്രവർത്തനം. ഒരു ഹോമിൽ പത്ത് ദമ്പതിമാരെയാണ് താമസിപ്പിക്കുക. ഇവർക്ക് ഒരുവർഷം ഹോമിൽ താമസിക്കാം. ഇക്കാലയളവിൽ ഭക്ഷണം ഉൾെപ്പടെയുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും ലഭിക്കും. മിശ്രവിവാഹിതരായ ദമ്പതിമാരുടെ ജീവിതസാഹചര്യവും വീട്ടിലെ സാഹചര്യവും സാമൂഹ്യനീതി വകുപ്പ് ചുമതലപ്പെടുത്തുന്ന കമ്മിറ്റി പരിശോധിച്ചശേഷമാണ് ഹോമിൽ താമസിക്കാനനുവദിക്കുക. തൊഴിൽപരിശീലനം ഒരുക്കും ദമ്പതിമാരെ സ്വയംപ്രാപ്തരാക്കുകയെന്നതാണ് ഹോമിന്റെ പ്രധാന ലക്ഷ്യം. ജീവിതസാഹചര്യം വളരെ മോശമായ ദമ്പതിമാർക്ക് അവരുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽപരിശീലനം ഹോമുകളിൽ നൽകും. തുടർന്ന് സാമൂഹികനീതി വകുപ്പ് മിശ്രവിവാഹിതർക്കായി നൽകുന്ന 30,000 രൂപ ധനസഹായപദ്ധതിയിലേക്ക് അപേക്ഷിക്കാനും സാധിക്കും. നേരിടുന്നത് സാമുദായിക അവഗണന മിശ്രവിവാഹത്തിന്റെപേരിൽ സ്വന്തം സമുദായത്തിൽനിന്നും ബന്ധുക്കളിൽനിന്നുമുള്ള അവഗണനയും അകൽച്ചയുമാണ് മിശ്രവിവാഹിതർക്ക് കൂടുതലും നേരിടേണ്ടിവരുന്നത്. ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇവർ പലപ്പോഴും കഴിയേണ്ടിവരുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനിൽക്കുന്ന മിശ്രവിവാഹിതരുടെ ജീവിതമാണ് ഏറെ ദുഷ്കരം. സംസ്ഥാനത്തെ മിശ്രവിവാഹിതരുടെ സംഖ്യ നിർണയിക്കാനും അവർ നേരിടുന്ന സാമൂഹികപ്രശ്നങ്ങൾ പഠിക്കാനും കമ്മിഷനെ നിയോഗിക്കണമെന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സംസ്ഥാനസർക്കാർ പരിഗണിച്ചിട്ടില്ല. Content Highlights: Safe home for Inter cast marriage couple, Kerala, NGO, SocialWelfare department Government


from mathrubhumi.latestnews.rssfeed https://ift.tt/38WUBl5
via IFTTT