Breaking

Saturday, February 1, 2020

സ്‌കൂട്ടറില്‍ മദ്യക്കടത്ത്; എക്‌സൈസുകാരെ കണ്ടപ്പോള്‍ 92 കുപ്പി ഉപേക്ഷിച്ച് പ്രതി ഓടി

പിലാത്തറ: എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന 92 കുപ്പി മദ്യം ഉപേക്ഷിച്ച് പ്രതി ഓടിരക്ഷപ്പെട്ടു. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.വി.ബാലകൃഷ്ണനും സംഘവും ചേർന്ന് കുറ്റൂർ ഭാഗത്ത് താറ്റിയേരിയിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് സംഭവം. എക്സൈസുകാരെ കണ്ടതോടെ സ്കൂട്ടറും മദ്യവും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. 92 കുപ്പികളിലായി (46 ലിറ്റർ) വിദേശമദ്യം കണ്ടെടുത്ത് കേസെടുത്തു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആർ.ടി. ഓഫീസുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തുമെന്ന് എക്സൈസ് സംഘം പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ പി.കെ.രാജീവ്, കെ.ടി.എൻ. മനോജ്, എം.സുരേന്ദ്രൻ, എക്സൈസ് ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. Content Highlights:liquor smuggling, Kerala Pilathara Kannur


from mathrubhumi.latestnews.rssfeed https://ift.tt/2UfOeFm
via IFTTT