Breaking

Tuesday, July 23, 2019

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചു

ചെറുതോണി: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതു വയസ്സുകാരൻ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി നെല്ലിക്കുന്നേൽ ജിതേഷിന്റെ മകൻ റോഷനാ(ഒൻപത്‌)ണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് 4.30-നായിരുന്നു സംഭവം. മക്കുവള്ളി എസ്.എൻ.എൽ.പി. സ്കൂൾ നാലാംക്ലാസ് വിദ്യാർഥിയാണ് റോഷൻ. വീട്ടിൽ സഹോദരങ്ങളുമൊത്ത് ഒളിച്ചുകളിക്കുകയായിരുന്നു. മുറിക്കുള്ളിൽ കയറി ഒളിച്ച റോഷനെ സഹോദരങ്ങൾ വിളിച്ചിട്ടും വിളികേട്ടില്ല. കുട്ടികൾക്ക് ഭക്ഷണം നൽകിയതിനുശേഷം പശുവിന് പുല്ല് മുറിക്കുവാൻ പറമ്പിലേക്കു പോയതായിരുന്നു വല്യമ്മ.കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ വല്യമ്മ മുറിതുറന്നു നോക്കിയപ്പോൾ ജനലിനോടു ചേർന്നുകിടന്ന കട്ടിലിൽ മുട്ടുമടക്കിയിരിക്കുന്ന നിലയിലാണ്‌ കുട്ടിയെ കണ്ടത്. ജനലിൽകിടന്ന ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു. സമീപവാസികൾ കുട്ടിയെ പഴയരികണ്ടം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കഞ്ഞിക്കുഴി പോലീസും സ്ഥലത്തെത്തിയിരുന്നു. വല്യച്ഛന്റെയും വല്യമ്മയുടെയും കൂടെയാണ് കുട്ടികൾ താമസിക്കുന്നത്. സംഭവസമയം വല്യച്ഛൻ വീട്ടിലില്ലായിരുന്നു. അച്ഛന്‌ നെടുങ്കണ്ടത്താണ് ജോലി. ആഴ്ചയിൽ ഒരുതവണയാണ്‌ വീട്ടിൽ വരുന്നത്‌. അമ്മ ജാൻസിയും വേറെയാണ്‌ താമസിക്കുന്നത്‌. സഹോദരങ്ങൾ: റോഷ്‌മോൾ, റിയാ.


from mathrubhumi.latestnews.rssfeed https://ift.tt/30Qvfl6
via IFTTT