Breaking

Tuesday, July 16, 2019

മിറാഷ് യുദ്ധവിമാനം തകര്‍ന്ന് മരിച്ച പൈലറ്റിന്റെ ഭാര്യ വ്യോമസേനയില്‍ ചേരും

ന്യൂഡൽഹി: അടുത്തിടെ ബെംഗളൂരുവിൽ മിറാഷ് 2000 യുദ്ധവിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട സ്ക്വാഡ്രോൻ ലീഡർ സമിർ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോൾ വ്യോമസേനയിൽ ചേരും. ഇതുമായി ബന്ധപ്പെട്ട നടന്ന സെലക്ഷൻ ബോർഡ് പരീക്ഷയിൽ ഇവർ വിജയിച്ചു. തെലങ്കാനയിലുള്ള ദണ്ടിഗൽ വ്യോമസേന അക്കാദമിയിൽ ചേരുന്ന ഇവർ 2020 ജനുവരിയിൽ സേനയുടെ ഭാഗമാകും. റിട്ട.എയർമാർഷൽ അനിൽ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഗരിമയുടെ ഭർത്താവ് സമിർ അബ്രോൾ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് എച്ച്.എ.എൽ വിമാനത്തവളത്തിൽ വെച്ചുണ്ടായ അപടകടത്തിലാണ് മരിച്ചത്. സഹപൈലറ്റായ സിദ്ധാർത്ഥ നാഗിയും ഇവർ പറത്തിയിരുന്ന മിറാഷ് 2000 വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. പറന്നുയർന്ന ശേഷം ലാൻഡിങ് നടത്താനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. Content Highlights:Wife Of Pilot Killed In Bengalurus Mirage 2000 Crash To Join IAF


from mathrubhumi.latestnews.rssfeed https://ift.tt/32sTTd5
via IFTTT