ന്യൂഡൽഹി: പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താനുള്ള ഇന്ത്യൻ താരം എം.എസ് ധോനിയുടെ അപേക്ഷയിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഇക്കാര്യം പരിഗണനയിലാണെന്നും സൈന്യം. സൈനിക വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് ധോനിയുടെ അപേക്ഷയിൽ തീരുമാനമായിട്ടില്ല. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സൈന്യം ഇതുവരെ തീരുമാനമൊന്നും തന്നെ എടുത്തിട്ടില്ല. പരിശീലനത്തിന്റെ സമയം, സ്ഥലം, വിഭാഗം എന്നിവ ഇനിയും തീരുമാനിക്കാനുണ്ടെന്നും ഒരു സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ടീം ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ധോനി വരുന്ന രണ്ടുമാസം സൈനികസേവനത്തിനായി മാറ്റിവെക്കുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ (ബി.സി.സി.ഐ) അറിയിച്ചിരുന്നു. ടെറിട്ടോറിയൽ ആർമിയുടെ 106-ാം ബറ്റാലിയനിൽ ലെഫ്റ്റനന്റ് കേണലാണ് ധോനി. 2011-ലാണ് ധോനിക്ക് ലെഫ്റ്റനന്റ് കേണൽ പദവി ലഭിക്കുന്നത്. സാധാരണ ഗതിയിൽ ടെറിട്ടോറിയൽ ആർമിക്കാരെ, കരസേനയുടെ ഓപ്പറേഷന്റെ ഭാഗമായുള്ള പരിശീലനങ്ങളിൽ പങ്കെടുപ്പിക്കാറില്ലെന്നാണ് സൂചന. Content Highlights:MS Dhonis proposal for training with Parachute regiment under process
from mathrubhumi.latestnews.rssfeed https://ift.tt/2xYlEMC
via
IFTTT