Breaking

Monday, July 22, 2019

കാർ വിവാദം: മുല്ലപ്പള്ളിയുടെ നിർദേശം അംഗീകരിച്ച് രമ്യ

ആലത്തൂർ: യൂത്ത് കോൺഗ്രസ്, കാർ വാങ്ങിനൽകുന്നത് സംബന്ധിച്ചുണ്ടായ വിവാദം അവസാനിപ്പിക്കാൻ രമ്യ ഹരിദാസ് എം.പി. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇത് സംബന്ധിച്ച നിർദേശം അനുസരിക്കുമെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ അവർ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ രമ്യയ്ക്ക് കാർ വാങ്ങിക്കൊടുക്കുന്നതിനോട് കെ.പി.സി.സി. പ്രസിഡന്റ് കഴിഞ്ഞദിവസം വിയോജിച്ചിരുന്നു. ഫേസ്ബുക്കിലെ പ്രസ്താവന ഇങ്ങനെ: “എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാനശ്വാസം. ഞാൻ കെ.പി.സി.സി. പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരുപക്ഷേ, എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്കുവേണ്ടി ജീവൻ പണയം വെച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേയായിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയ എനിക്ക് അൽപ്പമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിലാണ്. അവിടെ എന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്.” content highlights: ramya haridas, Congress, Facebook


from mathrubhumi.latestnews.rssfeed https://ift.tt/2XWITGb
via IFTTT