ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച രാവിലെ 11-നു ലോക്‌സഭയിൽ അവതരിപ്പിക്കും. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കുശേഷം ആദ്യമായാണ് ഒരു വനിത കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അഞ്ചുലക്ഷം കോടി യു.എസ്. ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയിലേക്കു രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങളുടെ തുടക്കം ബജറ്റിൽ പ്രതിഫലിച്ചേക്കും. ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ എട്ടുശതമാനം സുസ്ഥിര വളർച്ച കൈവരിക്കണമെന്നാണ് സാമ്പത്തിക സർവേയിലെ നിർദേശം. ഈ സാഹചര്യത്തിൽ ഒട്ടേറെ പരിഷ്കരണങ്ങൾക്കും പദ്ധതികൾക്കും തുടക്കം കുറിക്കും. *കൂടുതൽ നിക്ഷേപം, ഉപഭോഗം, ഗ്രാമീണ-കാർഷിക മേഖലയിൽ ഊന്നൽ, ചെറുകിട മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കൽ, അടിസ്ഥാന വികസന മേഖലയിൽ കൂടുതൽ പരിഷ്‌കരണവും സ്വകാര്യവത്കരണവും, തൊഴിൽ പരിഷ്‌കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന, ഓഹരി വിപണി, കയറ്റുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രഖ്യാപനങ്ങളും പദ്ധതികളും പ്രതീക്ഷിക്കാം.*ഇടത്തരക്കാരെ സംബന്ധിച്ചേടുത്തോളം ആദായനികുതി സ്ലാബിൽ മാറ്റംവരുത്തുമോ എന്നതാണ് പ്രധാനം. ഇടക്കാല ബജറ്റിൽ നികുതിയിൽ ചില ഇളവു നൽകിയിരുന്നെങ്കിലും സ്ലാബിൽ മാറ്റം വരുത്തിയിരുന്നില്ല. സമ്പൂർണ ബജറ്റിൽ സ്ലാബിൽ മാറ്റത്തിനു സാധ്യതയുണ്ട്.*ചെറുകിട-ഇടത്തരം മേഖലകൾക്കും കാർഷികമേഖലയ്ക്കും വായ്പ കൂടുതൽ ഉദാരമാക്കിയേക്കും. കാർഷിക-ഗ്രാമീണ മേഖല, ജലസംരക്ഷണം തുടങ്ങിയവക്കു പ്രത്യേക പദ്ധതികൾ ഉണ്ടാവാം. കർഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.*അടിസ്ഥാന വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ പ്രത്യേക വഴികൾ നിർദേശിച്ചേക്കും. പി.പി.പി. കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കും. നികുതി രഹിത ബോണ്ടുകൾക്ക് സാധ്യത. ഈ മേഖലയിൽ കൂടുതൽ നിക്ഷേപം. ഭവന, നിർമാണ മേഖലയുമായി ബന്ധപ്പെട്ട് ഇളവുകൾക്ക് സാധ്യത.
from mathrubhumi.latestnews.rssfeed https://ift.tt/2JdmADi
via
IFTTT