ദുബായ്: സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയൻ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യൻ വംശജനായ മഞ്ജുനാഥ് നായിഡു (36) ആണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ഷോയ്ക്കിടെ തളർച്ച തോന്നിയ മഞ്ജുനാഥ് വേദിയിലിട്ടിരുന്ന ഒരു ബെഞ്ചിൽ ആദ്യം ഇരുന്നു. പിന്നീട് നിലത്തേക്ക് വീഴുകയും ചെയ്തു. ആളുകളെ ചിരിപ്പിക്കാനായി തമാശ കാണിക്കുകയാണെന്ന് കരുതി കാണികൾ ആദ്യമത് കാര്യമാക്കിയില്ല. പിന്നീട് സംഗതി അഭിനയമല്ലെന്ന് മനസ്സിലാക്കിആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബുബാദിയിൽ ജനിച്ച മഞ്ജുനാഥ് കുറേക്കാലമായി ദുബായിലാണ് ജീവിച്ചുവന്നത്.മാതാപിതാക്കൾ നേരത്തേ തന്നെ മരിച്ചു. ഒരു സഹോദരൻ മാത്രമാണുള്ളത്. കുടുംബത്തെക്കുറിച്ചും പിതാവിനെയും കുറിച്ച് സംസാരിക്കുകയായിരുന്നു വേദിയിൽ മഞ്ജുനാഥ്. വിഷാദത്തെ അതിജീവിച്ച കഥ തമാശരൂപേണ കാണികളോട് മഞ്ജുനാഥ് പറയുകയായിരുന്നു. കഥ പറഞ്ഞു തുടങ്ങി ഒരു നിമിഷത്തിനുള്ളിൽ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട്ചെയ്തു. Content Highlights:Manjunath Naidu, Indian origin stand up comedian dies on stage during performance, audience thought he was acting,
from mathrubhumi.latestnews.rssfeed https://ift.tt/2GlQwLF
via
IFTTT