Breaking

Friday, July 5, 2019

എൻജിനീയറെ ‘ചെളിയഭിഷേകം’ ചെയ്ത് കോൺഗ്രസ് എം.എൽ.എ.യുടെ അതിക്രമം

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ സർവീസിലെ എൻജിനീയറെ 'ചെളിയഭിഷേകം' ചെയ്ത് കോൺഗ്രസ് എം.എൽ.എ.യുടെ അതിക്രമം. മുൻ മുഖ്യമന്ത്രി നാരായൺ റാണെയുടെ മകനും എം.എൽ.എ.യുമായ നിതേഷ് റാണെയും സംഘവുമാണ് ഹൈവേകളുടെ ചുമതലയുള്ള എൻജിനീയർ പ്രകാശ് ഷെഡേക്കറെ ആക്രമിച്ചത്. മുംബൈ- ഗോവ ഹൈവേയിൽ കങ്കവലി പാലത്തിൽവെച്ചാണ് സംഭവം. പാലത്തിൽ എൻജിനീയറെ കെട്ടിയിടാനും ശ്രമിച്ചു. നിരത്തിലെ കുഴികൾ പരിശോധിക്കാനെത്തിയ എം.എൽ.എ.യും സംഘവും എൻജിനീയറോട് തട്ടിക്കയറി. യാത്രക്കാർ ചെളിയിൽ 'കുളിക്കുന്നത്' എങ്ങനെയെന്നുകാട്ടിത്തരാമെന്നുപറഞ്ഞ് സംഘം ബക്കറ്റുപയോഗിച്ച് ചെളിവെള്ളം എൻജിനീയറുടെ തലയിലും മുഖത്തും ഒഴിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കേസെടുത്ത പോലീസ് നിതേഷ് റാണെയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ നിതേഷിന്റെ പിതാവ് നാരായൺ റാണെ മാപ്പുപറഞ്ഞു. ബി.ജെ.പി.യുടെ എം.പി. കൈലാഷ് വിജയവർഗീയയുടെ മകൻ ആകാശ് മധ്യപ്രദേശിലെ ഇന്ദോറിൽ നഗരസഭാ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുവെച്ച് മർദിച്ചതു വിവാദമായതിനുപിന്നാലെയാണ് ഈ സംഭവം. കൈയേറ്റം ഒഴിപ്പിക്കുന്നതിനിടയിലാണ് നഗരസഭാ ഉദ്യോഗസ്ഥനെ എം.പി.യുടെ മകൻ മർദിച്ചത്. ഈ സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി. യോഗത്തിൽ അപലപിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് പ്രധാനമന്ത്രി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. Content Highlights:Congress MLA Nitesh Rane, Throw Mud on Engineer


from mathrubhumi.latestnews.rssfeed https://ift.tt/2XmC37S
via IFTTT