കൊച്ചി: പ്രളയാനന്തര ആശ്വാസമായ പതിനായിരം രൂപയുടെ അടിയന്തര സഹായധനം ഒരുവർഷമായിട്ടും കിട്ടാതെ 54,900 പേർ. 2019 മാർച്ച് 31 വരെ നൽകിയ അപേക്ഷകളിലാണ് സാങ്കതികപ്രശ്നങ്ങളുടെ പേരിൽ തീർപ്പുണ്ടാകാനുള്ളത്. പട്ടികയിൽ പേരുണ്ടായിട്ടും പണം ലഭിക്കാത്തവരാണ് കൂടുതലും. നേരത്തേ 77,042 പേർക്ക് അപ്പീൽവഴി സഹായം കിട്ടി. 'റീ ബിൽഡ് ആപ്പ്' വഴി സഹായധനത്തിന് ശുപാർശ ചെയ്യപ്പെട്ട എല്ലാ കുടുംബങ്ങൾക്കും കൂടുതൽ പരിശോധന നടത്താതെ സഹായം അനുവദിക്കാനായിരുന്നു സർക്കാർ നിർദേശം. രണ്ടുദിവസത്തിലധികം വെള്ളം കെട്ടിക്കിടന്ന, മണ്ണിടിച്ചിൽ ഉണ്ടായ, വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്കാണ് 10,000 രൂപ പ്രഖ്യാപിച്ചത്. ദുരന്തനിവാരണ ഫണ്ടിൽനിന്ന് 3800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള 6200 രൂപയും ഉൾപ്പെടെയാണിത്. എന്നാൽ അപ്പീലുകളിൽ ജൂലായ് 20-നകം തീരുമാനമുണ്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം. സഹായം നിഷേധിക്കപ്പെടാൻ കാരണം * വീടുകളിൽ വെള്ളം കയറി ക്യാമ്പുകളിലേക്ക് മാറിയവർക്ക് പട്ടികയിൽ മുൻഗണന നൽകിയത് * ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയതിലെ അപാകത *ബി.എൽ ഒ.മാർ പരിശോധനയ്ക്കെത്തിയപ്പോൾ സ്ഥലത്തുണ്ടാകാത്തവർ വില്ലേജ് ഓഫിസർമാരുമായി പിന്നീട് ബന്ധപ്പെടാതിരുന്നത് * അപേക്ഷകരുടെ വാക്കുകളിലും വിവരങ്ങളിലുംവന്ന പൊരുത്തക്കേടുകൾ * പലയിടങ്ങളിലും വെള്ളം ഇറങ്ങിയപ്പോഴാണു പരിശോധനയ്ക്കെത്തിയത്. അതുമൂലം വ്യാപ്തി തിരിച്ചറിയാൻ കഴിയാത്തതിനാൽ * ഒരു വിട്ടിൽനിന്നുതന്നെ സഹായധനം വാങ്ങിയവർ ആ വിവരം മറച്ചുവച്ച് മറ്റംഗങ്ങളുടെ പേരിൽ പുതിയ അപേക്ഷ നൽകിയത് * കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾമൂലം ആർക്കാണു പണം നൽകേണ്ടതെന്നതിലെ ആശയക്കുഴപ്പം * അക്കൗണ്ട് നമ്പറും വിവരങ്ങളും തെറ്റായി നൽകിയത്. ഒരേ അക്കൗണ്ട് നമ്പർ പല അപേക്ഷകളിലും വന്നത് content highlights:flood relief financial aid
from mathrubhumi.latestnews.rssfeed https://ift.tt/2JfO6jD
via
IFTTT