Breaking

Monday, July 8, 2019

മോട്ടോര്‍ വാഹനവകുപ്പിന്റെ 24 മണിക്കൂര്‍ വാഹനപരിശോധന: പിഴലഭിച്ചത് 38.26 ലക്ഷം രൂപ മാത്രം

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ 24 മണിക്കൂർ റോഡിൽ നിയോഗിച്ചു ട്രാൻസ്പോർട്ട് കമ്മിഷണർ നടത്തിയ പരിശോധനയിൽ ലഭിച്ചത് 38.26 ലക്ഷം രൂപ. ശനിയാഴ്ച രാവിലെമുതൽ ഞായറാഴ്ച പുലർച്ചെവരെ നടത്തിയ പരിശോധനയിൽ 4580 കേസെടുത്തു. അമിതഭാരം കയറ്റിയ 283 വാഹനങ്ങളും അമിത പ്രകാശമുള്ള ഹെഡ്ലൈറ്റ് ഉപയോഗിച്ച 1162 വാഹനങ്ങളും പരിശോധനയിൽ കുടുങ്ങി. മോട്ടോർവാഹനവകുപ്പിന്റെ മുഴുവൻ സംവിധാനവും നിരത്തിലിറങ്ങിയിട്ടും പിഴത്തുകയിൽ കാര്യമായ വർധനയുണ്ടായില്ലെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച വൈകീട്ടുവരെ നടന്ന പതിവ് പരിശോധനയിൽ 20 ലക്ഷം രൂപവരെ പിഴ ഈടാക്കിയിരുന്നു. വിശ്രമമില്ലാതെ ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണമാണ് പിഴത്തുക കുറയാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച പകൽഡ്യൂട്ടി കഴിഞ്ഞ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചാണ് രാത്രി പരിശോധന നടത്തിയത്. ഇതിനുള്ള പ്രത്യേക ഉത്തരവ് ശനിയാഴ്ച വൈകീട്ടാണ് നൽകിയത്. പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സുധേഷ്കുമാർ നേരിട്ട് ഇറങ്ങി. നെയ്യാറ്റിൻകര, കളിയിക്കാവിള മേഖലകളിലാണ് കമ്മിഷണർ പരിശോധനക്കെത്തിയത്. ഡെപ്യൂട്ടി കമ്മിഷണർമാർ അടക്കം മോട്ടോർവാഹനവകുപ്പിന്റെ മുഴുവൻ എൻഫോഴ്സ്മെന്റ് വിഭാഗവും പരിശോധനക്കിറങ്ങി. കഴിഞ്ഞയാഴ്ച കമ്മിഷണർ ഇറക്കിയ സ്ഥലംമാറ്റപ്പട്ടികയിലെ അപാകം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരുടെ സംഘടന മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത രാത്രി പരിശോധന ഉത്തരവിറങ്ങിയത്. പകപോക്കൽ നടപടിയാണിതെന്നും ആരോപണമുണ്ട്. Content Highlights:24 Hours Vehicle Checking By Motor Vehicle Department


from mathrubhumi.latestnews.rssfeed https://ift.tt/2S20Mxh
via IFTTT