കൊൽക്കത്ത: 2021-ൽ നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ ഇന്ന് തൃണമൂൽ കോൺഗ്രസിന്റെ വൻ റാലി നടക്കും. രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലിയെ മമതാ ബാനർജി അഭിസംബോധന ചെയ്ത് സംസാരിക്കും. റാലി നടുക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് തന്നെ തൃണമൂൽ പ്രവർത്തകരെ കൊണ്ട് കൊൽക്കത്ത നഗരം തിങ്ങി നിറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി ശക്തിപ്രാപിക്കുന്നതിനിടെ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് മമതയുടെ ഇന്നത്തെ റാലിക്ക്. സർക്കസ് എന്നാണ് ബിജെപി റാലിയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേ സമയം തങ്ങളുടെ റാലിയെ തകർക്കാൻ ബിജെപിയും കേന്ദ്ര സർക്കാരും പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മമത ആരോപിച്ചു. ഇതിന്റെ ഭാഗമായി കൊൽക്കത്തയിൽ ഞായറാഴ്ചകളിൽ സർവീസ് നടത്തുന്നതിനെ അപേക്ഷിച്ച് 30 ശതമാനം ട്രെയിനുകൾ മാത്രമേ ഇന്ന് ഓടുന്നുള്ളൂവെന്നും റാലിയിൽ പങ്കെടുക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകളെത്തുന്നത് തടയാനാണിതെന്നും അവർ പറഞ്ഞു. അയ്യായിരത്തോളം പോലീസുകാരേയാണ് കൊൽക്കത്തയിൽ ഇന്ന് സുരക്ഷക്കായി അധികം നിയമിച്ചിരിക്കുന്നത്. ഇതിനിടെ ആളുകളിൽ നിന്ന് വാങ്ങിയ പണം തൃണമൂൽ നേതാക്കൾ തിരിച്ച് നൽകിയില്ലെങ്കിൽ നേതാക്കളെ ബസുകൾ തടഞ്ഞ് നിർത്തി റോഡിൽ വലിച്ചിഴക്കുമെന്ന് പറഞ്ഞബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ വെല്ലുവിളികൾ ഇല്ലാതിരുന്ന മമതക്കും തൃണമൂലിനും ഇത്തവണ മുഖ്യ എതിരാളികൾ ബിജെപിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയ ശേഷം ബിജെപിക്ക് തൃണമൂലിന്റെ നിരവധി എംഎൽഎമാരേയും കൗൺസിലർമാരേയും പാർട്ടിയിലെത്തിച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ അണിയറ നീക്കങ്ങളുടെ പിൻബലത്തിലാണ് 2021-ൽതൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിടുക. Content Highlights:2021 Kick off poll campaign- Mamata Banerjee To Kick Off Mega Kolkata Rally Today
from mathrubhumi.latestnews.rssfeed https://ift.tt/2GiTtwb
via
IFTTT