മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 132 പോയന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 39 പോയന്റ് നഷ്ടത്തിൽ 11557ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 554 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 891 ഓഹരികൾ നഷ്ടത്തിലുമാണ്. എല്ലാ സെക്ടറുകളിലെ ഓഹരികളും നഷ്ടത്തിലാണ്. വാഹന വിഭാഗത്തിലെ ഓഹരികൾ ഒരുശതമാനത്തോളം നഷ്ടത്തിലാണ്. ടിസിഎസ്, പവർഗ്രിഡ്, എച്ച്സിഎൽ ടെക്, വേദാന്ത, ടാറ്റ സ്റ്റീൽ, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, സിപ്ല, കൊട്ടക് മഹീന്ദ്ര, ഐടിസി, സൺ ഫാർമ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. stock market down
from mathrubhumi.latestnews.rssfeed https://ift.tt/2Lt3tY2
via
IFTTT