Breaking

Tuesday, May 21, 2019

ഓട്ടോഡ്രൈവർ കൊതിച്ച്, കൊതിച്ച് ആനയെ വാങ്ങി, ഒടുവിൽ...

പാലക്കാട്:ആനയെ വാങ്ങുക.. അതും സാധാരണക്കാരനായ ഒരു ഓട്ടോഡ്രൈവർ... കേട്ടാൽത്തന്നെ അതിശയം തോന്നുന്ന കാര്യം. വടക്കന്തറ സ്വദേശി ശരവണന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഒരാനയെ വാങ്ങുക എന്നത്. കഴിഞ്ഞ വർഷമാണ് ശരവണൻ കോട്ടയം സ്വദേശിയുടെ കൈയിൽനിന്ന് ഒരാനയെ വാങ്ങുന്നത്. പേരുമിട്ടു. തിരുപുരായ്ക്കൽ രാജേന്ദ്രൻ. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന രാജേന്ദ്രനെ ഒട്ടോ ഒാടിച്ച് കിട്ടുന്ന തുകകൊണ്ട് ശരവണൻ പരിചരിച്ചു. ഇടയിൽ ചെറിയ പരിപാടികൾക്കൊക്കെ എഴുന്നള്ളിച്ചു. എന്നാൽ രണ്ടുദിവസങ്ങൾക്കുമുൻപ് രോഗം മൂർച്ഛിച്ച് 55 വയസ്സിനുമുകളിൽ പ്രായമുണ്ടായിരുന്ന രാജേന്ദ്രൻ ചരിഞ്ഞു. ആനയെ പരിചരിക്കുന്നതുപോലെത്തന്നെ ചെലവേറിയതാണ് അത് ചരിഞ്ഞാൽ ഉണ്ടാവുന്ന ചെലവും. ജഡം സംസ്കരിക്കാൻ രണ്ടുലക്ഷത്തോളം രൂപ വേണ്ടിവരുമെന്നറിഞ്ഞ ശരവണന് അത് താങ്ങാനാവുന്നതിലപ്പുറമായിരുന്നു. സഹായത്തിനായി പലരേയും സമീപിച്ചു. സംഭവം ആനപ്രേമികളും ആനയുടമകളും ആനപ്പുറം തൊഴിലാളികളും ഏറ്റെടുത്തതോടെ സംസ്കാരത്തിനുള്ള തുകയായി. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ മൃതദേഹം വാളയാറിൽ സംസ്കരിച്ചു. 10.5 അടിയോളം ഉയരമുള്ള രാജേന്ദ്രൻ ബീഹാറിയാണ്. തമ്പലക്കാട് രാജേന്ദ്രൻ, ചാമപ്പുഴ കൈലാസ്, വട്ടംകുഴിയിൽ പൃഥിരാജ്, ഗുരുജി ചന്ദ്രശേഖരൻ, ആതിര രാജേന്ദ്രൻ, ഇടക്കുന്നി രാജേന്ദ്രൻ, നന്ദിക്കര രാജേന്ദ്രൻ, അരുൺ രാജേന്ദ്രൻ, ചിറയ്ക്കൽ രാജേന്ദ്രൻ, മൗട്ടത്ത് രാജേന്ദ്രൻ, നാഗേരിമന അയ്യപ്പൻ എന്നിങ്ങനെ പലപേരുകളിലറിയപ്പെട്ടിരുന്ന ആനയാണ് രാജേന്ദ്രൻ. രോഗാവസ്ഥയിലായിരുന്ന രാജേന്ദ്രനെ തൃശ്ശൂരിൽനിന്നുവാങ്ങിയ കോട്ടയം കുറവിലങ്ങാട് സ്വദേശി അവന് വട്ടംകുഴിയിൽ പൃഥിരാജ് എന്ന പേരുനൽകി. തുടർന്ന് അദ്ദേഹം നൽകിയ മികച്ച ചികിത്സയിലാണ് ആനയുടെ ആരോഗ്യം മെച്ചപ്പെട്ടത്. പിന്നീട് വളയംചിറങ്ങര സ്വദേശി ആനയുടെ മേൽനോട്ടം ഏറ്റെടുത്തതോടെ അവൻ വളയംചിറങ്ങര കൈലാസായി. എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കാനും തുടങ്ങി. 2017-ഓടെ കോട്ടയം സ്വദേശി ആനയുടെ മേൽനോട്ടം ഏറ്റെടുത്തു. അവിടെനിന്നാണ് പാലക്കാട് സ്വദേശി ശരവണനിലേക്ക് ആന എത്തിയത്. ചെമ്പൂത്ര മകരച്ചൊവ്വ, ചെറായിപ്പൂരം, നെന്മാറ-വല്ലങ്ങി വേല, തൃശ്ശൂർപൂരം തുടങ്ങി നിരവധി ഉത്സവങ്ങളിൽ രാജേന്ദ്രൻ ശ്രദ്ധേയസാന്നിധ്യമായിരുന്നു. content highlights:Palakkadu elephant, thirupurarakkal rajendran died, auto driver buys elephant after a dream comes true but


from mathrubhumi.latestnews.rssfeed http://bit.ly/2VSdF22
via IFTTT