Breaking

Tuesday, July 31, 2018

ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ കോടതി ഇടപെടേണ്ട; മതകാര്യങ്ങൾ അതാത് മതങ്ങൾ തീരുമാനിക്കും: കെ മുരളീധരൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടുമായി കോൺഗ്രസ് നേതാവ് കെ. മുളീധരന്‍. ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് മുരളീധരൻ പറഞ്ഞു. മതകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതത് മതസമൂഹങ്ങളാണ്. പത്ത് വയസുള്ള കുട്ടിക്കും 90 കഴിഞ്ഞ വൃദ്ധയ്ക്കും രക്ഷയില്ലാത്ത കാലമാണ്. സ്ത്രീകള്‍ കൂടി വന്നാല്‍ ക്ഷേത്രത്തിന്റെ അവസ്ഥ പ്രവചിക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, സ്ത്രീയുടെ ശാരീരികാവസ്ഥ കാരണമുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ല. ഇടപെടല്‍ മത ആചാരങ്ങളെ നിയന്ത്രിക്കാനെന്ന് കരുതരുതെന്നും സുപ്രീംകോടതി പറഞ്ഞു.

ആരുടെ ഉടമസ്ഥതയിലാണ് ശബരിമലയെന്നത് കോടതിയെ ബാധിക്കുന്നതല്ല. ശബരിമല പൊതുസ്ഥലമാണോ എന്നതാണ് ചോദ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.കേസില്‍ ഭരണഘടനാ വിഷയങ്ങള്‍ മാത്രമേ പരിഗണിക്കൂ എന്നു കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.



from Anweshanam | The Latest News From India https://ift.tt/2v46AMd
via IFTTT