Breaking

Saturday, May 25, 2019

ആലുവ സ്വർണക്കവർച്ച കേസ് : മുഴുവൻ പ്രതികളും അറസ്റ്റിൽ , സ്വർണ്ണം കണ്ടെത്താനാകാതെ പോലീസ്

കൊച്ചി: ആലുവ എടയാര്‍ സ്വര്‍ണക്കവര്‍ച്ച കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. അന്വേഷണസംഘം മൂന്നാറില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കവര്‍ച്ച ചെയ്ത 20 കിലോ സ്വര്‍ണം കണ്ടെത്തുന്നതിനായി ശ്രമം തുടരുകയാണ്.
എടയാറിലെ സ്വര്‍ണശുദ്ധീകരണശാലയിലെ മുന്‍ ജീവനക്കാരനായ ബിപിനാണ് കവര്‍ച്ചയുടെ മുഖ്യാസൂത്രകനെന്നാണ് പൊലീസ് കണ്ടെത്തല്‍. അറസ്റ്റിലായ ബിപിന്‍ ജോര്‍ജടക്കം ആറു പേരാണ് കവര്‍ച്ചയില്‍ പങ്കെടുത്തതെന്ന് പൊലീസ് അനുമാനിക്കുന്നു. തൊടുപുഴ മുതലക്കോടം സ്വദേശിയായ ബിപിന്‍ ജോര്‍ജ് എടയാറിലെ സ്വര്‍ണശുദ്ധീകരണശാലയിലെ മുന്‍ ഡ്രൈവറാണ്. കവര്‍ച്ചയുടെ ആസൂത്രകനും ബിപിനെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ കവര്‍ച്ചയില്‍ ബിപിന്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല.

സ്വര്‍ണവുമായി വാഹനത്തിലെത്തുന്നവര്‍ തന്നെ തിരിച്ചറിയാനുളള സാധ്യത കണക്കിലെടുത്താണ് ആസൂത്രണത്തിനു ശേഷം ബിപിന്‍ പിന്‍മാറിയത്. കവര്‍ച്ച നടക്കുന്നതിന്‍റെ തൊട്ടുതലേ ദിവസം പ്രതികള്‍ കവര്‍ച്ചയ്ക്കായി റിഹേഴ്സല്‍ നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി.
അറസ്റ്റിലായ ബിപിനെതിരെ ഗൂഢാലോചനയ്ക്കും കവര്‍ച്ചയ്ക്കുമുളള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ബിപിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മേയ് ആദ്യവാരമാണ് ആലുവ എടയാറിലെ സ്വര്‍ണശുദ്ധീകരണശാലയിലേക്ക് ഇരുപത്തിയഞ്ച് കിലോ സ്വര്‍ണവുമായെത്തിയ വാഹനം ആക്രമിച്ച് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്.



from Anweshanam | The Latest News From India http://bit.ly/2HDngkB
via IFTTT