സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ തട്ടിപ്പ് ആരോപണം ചര്‍ച്ച ചെയ്യാന്‍ വൈദിക സമിതിയോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 2.30ന് ആര്‍ച്ച് ബിഷപ്പ് ഹൗസിലാണ് വൈദികസമിതി യോഗം.
സഭാ മുന്‍വക്താവ് ഫാ. പോള്‍ തേലക്കാട്ടാണ് വ്യാജരേഖ ചമച്ചതെന്ന ആരോപണവുമായി മുന്‍ വൈദിക സമിതിയംഗം ഫാ. ആന്‍റണി പൂതവേലില്‍ രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഫാ. ആന്‍റണി പൂതവേലിലിന്‍റെ പ്രസ്താവന തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. വിവാദ ഭൂമിയിടപാടിന് പിന്നാലെയാണ് ഇപ്പോള്‍ വ്യാജരേഖ ചമയ്ക്കല്‍ സംഭവവും സഭയ്ക്കുളളില്‍ പരസ്യപ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നത്.
from Anweshanam | The Latest News From India http://bit.ly/2GW0VNE
via IFTTT