Breaking

Thursday, May 2, 2019

കെവിന്‍ വധക്കേസ്: നീനുവിനെ ഇന്ന് വിസ്‌തരിക്കും

കോട്ടയം: കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിനെ കോടതിയില്‍ ഇന്ന് വിസ്തരിക്കും. കെവിനെ കൊലപ്പെടുത്തിയത് പ്രതികളുടെ ദുരഭിമാനം മൂലമാണെന്നായിരുന്നു നീനുവിന്റെ മൊഴി. ഇതുതന്നെ നീനു കോടതിയില്‍ ആവര്‍ത്തിച്ചേക്കും. പോലീസിന്റെ വീഴ്ചയെ കുറിച്ചും  നീനു മൊഴി നല്‍കിയേക്കും.

കെവിന്റെ കൊലപാതകം നേരത്തേ അറിഞ്ഞിരുന്നതായി ചാക്കോയുടെ സുഹൃത്ത് മൊഴി നല്‍കിയിരുന്നു. സുഹൃത്തും അയല്‍വാസിയുമായ ലിജോയാണ് കോട്ടയം പ്രിന്‍സിപ്പല്‍ കോടതിയില്‍ മൊഴി നല്‍കിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് വിവരം അറിയിച്ചതെന്നും ലിജോ കോടതിയില്‍ പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2J9CEq4
via IFTTT