Breaking

Friday, May 17, 2019

പഞ്ചാബില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ രാജിവെക്കുമെന്ന് അമരീന്ദര്‍ സിങ്

ഛണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പദം രാജിവെക്കുമെന്ന് അമരീന്ദർ സിങ്. സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രകടനത്തിൽ എല്ലാ മന്ത്രിമാർക്കും എംഎൽഎമാർക്കും ഉത്തരവാദിത്വമുണ്ട്. കോൺഗ്രസ് പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളും കോൺഗ്രസ് തൂത്തുവാരുമെന്ന് തനിക്ക് അത്ര ഉറപ്പുണ്ടെന്നും അമരീന്ദർ സിങ് വ്യക്തമാക്കി. 2017-ലാണ് ശിരോമണി അകാലിദൾ-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി അമരീന്ദർ സിങ് പഞ്ചാബിൽ അധികാരത്തിലേറിയത്. 117-ൽ 77 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് അധികാരത്തിലെത്തിയത്. പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളിലേക്കും അവസാനഘട്ടമായ മെയ് 19-നാണ് വോട്ടെടുപ്പ് നടക്കുന്നത്. Content Highlights:will resign if congress gets wiped out from punjab amarinder singh


from mathrubhumi.latestnews.rssfeed http://bit.ly/2YyR07S
via IFTTT