Breaking

Friday, May 17, 2019

കശ്മീരിലെ വ്യോമസേനാ താവളങ്ങള്‍ക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ്

ന്യൂഡൽഹി: ശ്രീനഗർ, അവന്തിപ്പോറ എന്നിവിടങ്ങളിലെ വ്യോമതാവളത്തിന് നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേതുടർന്ന് വ്യോമസേനാ താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണ മുന്നറിയിപ്പ് വന്നിരിക്കുന്നത്. പുൽവാമയ്ക്ക് പുറമെ ഷോപിയാനിലും ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയിരുന്നു. മൂന്ന് ഹിസ്ബുൾ ഭീകരരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു ജവാൻ വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചിരുന്നു. ContentHighlights:Intelligence input warns terrorists attack on Srinagar and Awantipora air Bases


from mathrubhumi.latestnews.rssfeed http://bit.ly/2Q7novj
via IFTTT