Breaking

Friday, May 17, 2019

ഇംഗ്ലണ്ടില്‍ പാക് ബൗളര്‍മാര്‍ അടിവാങ്ങിയത് മുഹമ്മദ് ആമിറിന്റെ ഭാഗ്യം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പാകിസ്താൻ ബൗളർമാരുടെ മോശം പ്രകടനം മുഹമ്മദ് ആമിറിന് ഭാഗ്യമായി. ലോകകപ്പിനുള്ള പാക് ടീമിൽ ഉൾപ്പെടുത്താതിരുന്ന ആമിറിനെ സെലക്ടർമാർ ടീമിലേക്ക് തിരികെവിളിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 358 റൺസെടുത്തിട്ടും പാകിസ്താൻ തോറ്റതിനു പിന്നാലെയാണ് പുതിയ തീരുമാനം. സമീപകാലത്തെ മോശം പ്രകടനത്തെ തുടർന്നാണ് താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്. എന്നാൽ പരമ്പരയിൽ പാക് ബൗളർമാർ തല്ലുവാങ്ങി വലഞ്ഞത് ആമിറിന് നേട്ടമാകുകയായിരുന്നു. പരമ്പരയിൽ രണ്ടു തവണയാണ് പാക് ടീം 350 റൺസിന് മുകളിൽ വഴങ്ങിയത്. അതേസമയം താരത്തിന് ചിക്കൻ പോക്സ് പിടിപെട്ടത് ലോകകപ്പ് ടീമിലെ സ്ഥാനത്തിന് തിരിച്ചടിയാകുമോ എന്ന് സംശയമുണ്ട്. എന്നാൽ ആമിർ കായികക്ഷമത കൈവരിക്കുമെന്നു തന്നെയാണ് കോച്ച് മിക്കി ആർതർ, ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്, ചീഫ് സെലക്ടർ ഇൻസമാം ഉൾ ഹഖ് എന്നിവരുടെ പ്രതീക്ഷ. രണ്ടാഴ്ചയ്ക്കുള്ളിൽ ആമിർ ശാരീരികക്ഷമത വീണ്ടെടുത്താൽ ലോകകപ്പിന് ഇംഗ്ലണ്ടിലേക്ക് പറക്കുന്ന പാക് ടീമിനൊപ്പം അദ്ദേഹവും ഉണ്ടാകും. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20-യിലും ഏകദിന പരമ്പരയിലെ ഇതുവരെയുള്ള മത്സരങ്ങളിലും പാക് ബൗളർമാർ ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ ചൂട് ശരിക്കും അറിഞ്ഞിരുന്നു. ലോകകപ്പിൽ ഇത് തിരിച്ചടിയാകുമെന്നതിനാൽ പരിചയസമ്പന്നനായ ആമിറിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. മേയ് 23-ാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നത്. മേയ് 31-ന് വെസ്റ്റിൻഡീസിനെതിരായാണ് ലോകകപ്പിൽ പാകിസ്താന്റെ ആദ്യ മത്സരം. Content Highlights:mohammad amir included in pakistans world cup squad


from mathrubhumi.latestnews.rssfeed http://bit.ly/2HvMgZz
via IFTTT