Breaking

Tuesday, May 21, 2019

ബര്‍ഗറിൽ കുപ്പിച്ചില്ലെന്ന് പരാതി; തൊണ്ടയില്‍ മുറിവേറ്റ യുവാവ് ആശുപത്രിയിൽ

പുണെ: ബര്‍ഗര്‍ കഴിച്ച് തൊണ്ടയില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് പോലീസില്‍ പരാതി നല്‍കി. സജിത് പത്താന്‍ എന്ന യുവാവാണ് പുണെ എഫ്.സി റോഡിലെ ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റിനെതിരെ ശനിയാഴ്ച പരാതി നല്‍കിയത്. ബര്‍ഗറിലുണ്ടായിരുന്ന ചില്ലുകഷണങ്ങളാണ് തൊണ്ടയില്‍ മുറിവേല്‍ക്കാന്‍ കാരണമെന്നാണ് പരാതിയില്‍ പറയുന്നു ഓട്ടോറിക്ഷ ഡ്രൈവറായ സജിത് കഴിഞ്ഞ ബുധനാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയത്. ബര്‍ഗര്‍ കഴിക്കാനാരംഭിച്ചയുടന്‍ തന്നെ ചുമയ്ക്കാനാരംഭിച്ചു. തൊണ്ടയില്‍ എന്തോ കുടുങ്ങിയെന്ന് മനസിലായതിനെ തുടര്‍ന്ന് ബര്‍ഗര്‍ പരിശോധിച്ച സുഹൃത്തുക്കളാണ് ചില്ലുകഷണങ്ങള്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ സജിത്തിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സഹ്യാദ്രി ഹോസ്പിറ്റലിലേക്ക് മാറ്റി. ചികിത്സയ്ക്കായി എത്തിയ ദിവസം 15000 രൂപ ചിലവായതായി സജിത്ത് പറഞ്ഞു .എന്നാല്‍ ശരീരത്തിനുള്ളിലെത്തിയ ചില്ലുകഷണങ്ങള്‍ തനിയെ പുറത്തേക്ക് പോകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും സജിത് പരാതിയില്‍ പറയുന്നു.



from Anweshanam | The Latest News From India http://bit.ly/2wakQTI
via IFTTT