ചെങ്കണ്ണ് അഥവാ കണ്ണുചുവപ്പ് എന്നാല്‍ കൃഷ്ണമണിയെ പൊതിയുന്ന വെളുത്ത ആവരണം അണുബാധ മൂലം ചുവക്കുകയോ, ചു്ടുപൊള്ള്ന്നതുപോലെയോ, ചൊറിച്ചില്‍ തോന്നുകയും ചെയ്യുന്ന അവസ്ഥയാണ്.
ലക്ഷണങ്ങള്‍
- കണ്ണിന്‍റെ വെളുത്ത പ്രതലം ചുവക്കുക
- കണ്ണ് ചൊറിച്ചില്‍
- കണ്ണില്‍ നിന്നും വെള്ളം വരുക
കാരണങ്ങള്‍
- കൃഷ്ണമണിയുടെയോ, കണ്‍പോളയുടെ ഉള്‍ഭാഗത്തായോ നേര്‍ത്ത പ്രതലത്തില്‍ ഏതെങ്കിലും കാരണത്താല്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയോ, അണുബാധയേല്‍ക്കുകയോ ചെയ്താല്‍ ചെങ്കണ്ണായി മാറും. ഉദാഹരണത്തിന് വൈറസുകള്‍ , ബാക്ടീരിയ, അലര്‍ജി, വരണ്ട കണ്ണുകള്‍ മുതലായവ.
പ്രാഥമിക ചികിത്സ – അടിസ്ഥാന വിവരങ്ങള്‍
- രാസവസ്തുക്കള്‍ മൂലമുള്ള പൊള്ളല്‍
- ധാരാളം വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക. ഷവറിനു താഴെ കണ്ണു തുറന്നു പിടിക്കുകയോ വൃത്തിയുള്ള പാത്രത്തില്‍ നിന്ന് വെള്ളം കണ്ണിലേക്കൊഴിക്കുകയോ ചെയ്യുക.
- വെള്ളമൊഴിക്കുമ്പോള്‍ കണ്ണ് പരമാവധി തുറന്നു പിടിക്കുക. 15 മിനിറ്റ് തുടര്‍ച്ചയായി വെള്ളമൊഴിക്കണം
- കണ്ണില്‍ കോണ്‍ടാക്ട് ലെന്‍സ് ഉണ്ടെങ്കില്‍ ലെന്‍സിനു മുകളിലേക്ക് വെള്ളം ചുറ്റിക്കുക. അത് ഇളകിപ്പോകും.
- വെള്ളം എറ്റിക്കുമ്പോള്‍ ലെന്‍സില്‍ അന്യവസ്തുക്കള്‍ പറ്റിയിരുന്ന കണ്ണ് മൂടിക്കെട്ടരുത്.
- വെള്ളം കൊണ്ട് കഴുകിയ ശേഷം ഉടന്‍ തന്നെ വിദഗ്ദ്ധ സഹായം തേടേണ്ടതാണ്
- കണ്ണില്‍ കരട്/ അന്യവസ്തുക്കള്‍ പോയാല്‍
- കണ്ണ് തിരുമ്മരുത്
- കണ്ണുനീരുമായി ചേര്‍ന്ന് കരട് പുറത്തേക്ക് പോകും അല്ലെങ്കില്‍ ഐവാഷ് ഉപയോഗിക്കാം
- മുകളിലത്തെ കണ്‍പോള മുന്നോട്ടു വലിച്ച് താഴത്തെ കണ്‍പോള കൊണ്ട് കരട് തട്ടിക്കളയാന്‍ ശ്രമിക്കാം
- എന്നിട്ടും കണ്ണില്‍ വീണ വസ്തു പോയില്ലെങ്കില്‍ കണ്ണുകള്‍ ബാന്‍റേജ് ഉപയോഗിച്ച് മൃദുവായി കെട്ടുക
- കണ്ണില്‍ ശക്തിയായി ഊതുക
- കണ്ണില്‍ തണുപ്പ് കൊള്ളിക്കുക. പൊടിച്ച ഐസ് പ്ലാസ്റ്റിക് കവറിലാക്കി കണ്ണിനു മുകളില്‍ വയ്ക്കുക
- വേദന, കാഴ്ചക്കുറവ്, കണ്ണിനു ചുറ്റും കറുത്തനിറം എന്നിവയുണ്ടെങ്കില്‍ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം. ഈ ലക്ഷണങ്ങള്‍ കണ്ണിന് ആന്തരക്ഷതം ഉണ്ടായിട്ടുണ്ട് എന്നതിന്‍റെ തെളിവാണ്
- കണ്ണിന്/കണ്‍പോളയ്ക്ക് ഉണ്ടാകുന്ന മുറിവുകള്‍
- വെള്ളമോ മറ്റ് ദ്രാവകങ്ങളോ ഉപയോഗിച്ച് കണ്ണ് കഴുകരുത്
- കണ്ണില്‍ കുടുങ്ങിയ വസ്തു നീക്കം ചെയ്യാന്‍ ശ്രമിക്കരുത്
- മര്‍ദ്ദം പ്രയോഗിക്കാതെ കണ്ണ് നന്നായി മൂടുക. പേപ്പര്‍ കപ്പിന്‍റെ താഴത്തെ ഭാഗം ഷീല്‍ഡായി ഉപയോഗിക്കാം.
- എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
- വീടിനുള്ളില്‍ പണിയെടുക്കുമ്പോഴും, യാത്ര ചെയ്യുമ്പോഴും, തൊഴില്‍ സ്ഥലത്തായിരിക്കുമ്പോഴും കണ്ണുകള്‍ സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം
- വീട്ടിലും ജോലിസ്ഥലത്തും ഒരു പ്രഥമശുശ്രൂഷാ കിറ്റ് സൂക്ഷിക്കണം. കണ്ണിന് ക്ഷതമേല്‍ക്കുന്ന സാഹചര്യത്തില്‍ കൊണ്ടു നടക്കാവുന്ന ഒരു കിറ്റും ഉറപ്പുള്‍ ഒരു ഐഷീല്‍ഡും കൂടെ കരുതണം
- കണ്ണിനേല്‍ക്കുന്ന ഏതൊരു ക്ഷതവും നിസാരമാണെന്ന് കരുതി തള്ളിക്കളയരുത്. എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണണം.
from Anweshanam | The Latest News From Health http://bit.ly/2WUvZEd
via IFTTT